കഴിഞ്ഞ ദിവസമാണ് വിശാല്‍ നായകനായ മാര്‍ക്ക് ആന്റണിയുടെ ട്രെയിലര്‍ പുറത്തിറങ്ങിയത്. ട്രെയിലറില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത് സില്‍ക്ക് സ്മിതയുടെ സാന്നിധ്യമായിരുന്നു.
കണ്ടാല്‍ സില്‍ക്ക് സ്മിത തന്നെ എന്ന് തോന്നുന്ന രീതിയില്‍ അവതരിപ്പിച്ച കഥാപാത്രം AI യുടെ കലാവിരുത് എന്നായിരുന്നു പലരും ആദ്യം കരുതിയത്.
എന്നാല്‍, മേക്കപ്പിന്റെ പവറാണ് ഇതെന്ന് പിന്നാലെ വ്യക്തമായി. സില്‍ക്ക് സ്മിതയുമായുള്ള രൂപസാദൃശ്യത്തിന്റെ പേരില്‍ സോഷ്യല്‍മീഡിയയില്‍ വൈറലായ വിഷ്ണുപ്രിയ ഗാന്ധിയാണ് സില്‍ക്ക് ആയി മാര്‍ക്ക് ആന്റണിയില്‍ വേഷമിട്ടത്.