എഴുത്തുപുര……
സംസ്‌കാരത്തെ, സൗന്ദര്യത്തെ വികസിപ്പിക്കും വിധമുള്ള കണ്ണിനു ആനന്ദം തരുന്ന ഒന്നു രണ്ടു ഉദാഹരണങ്ങള്‍ പറയാമോ?
പറയാം.
കാലത്ത് എഴുന്നേറ്റ് കുളിച്ച് കുറി തൊട്ട്, വെള്ളം തികച്ചും തോര്‍ന്നു പോകാത്ത മുടിയില്‍ ഇന്നലെ രാത്രിയില്‍ കോര്‍ത്ത് മഞ്ഞില്‍ വെച്ച് തണുത്ത മുല്ലപ്പൂമാല ചൂടി കൈയ്യില്‍ താലവുമായി അമ്പലത്തിലേക്ക് പോകുന്ന സ്ത്രീകളെ കാണുമ്പോള്‍…
കാലത്ത് എഴുന്നേറ്റ് ഇന്നലെത്തെ ഉടുപ്പുമാറ്റി, നിറയെ കള്ളികളുള്ള ലുങ്കി അല്‍പ്പം തെരുകിക്കയറ്റി, കിണറ്റില്‍ നിന്നും വെള്ളമെടുത്ത് ഒക്കത്ത് വെച്ച് അല്‍പ്പം വളഞ്ഞ് മല്ലെ മല്ലെ നടന്നു വരുന്ന സ്ത്രീകളെ കാണുമ്പോള്‍….
കാലത്തെഴുന്നേറ്റ് തന്റെ റിക്ഷാ വണ്ടി കഴുകി വൃത്തിയാക്കി, സീറ്റില്‍ കൈലേസു കൊണ്ട് തുടച്ച് വണ്ടിയില്‍ കയറി സാവധാനത്തില്‍ സ്റ്റാര്‍ട്ടാക്കി താളത്തില്‍ വണ്ടിയോടിച്ചു പോകുന്നതു കാണുമ്പോള്‍….
സന്ധ്യക്കു കുളിച്ച് ഭസ്മക്കുറി തൊട്ട് ഉമ്മറത്തെ ചാരുകസേരയില്‍ ഇരുന്നു പോകുന്നവരോടും വരുന്നവരോടും കുശലം ചോദിക്കുന്ന മുത്തശ്ശിമാരെ കാണുമ്പോള്‍….
ഇനി വൈരസ്യം തോന്നാറുള്ള ചില സംഭവങ്ങള്‍….
നല്ല കട്ടിമീശയുള്ള ആള്‍ അതു വെട്ടി നേരിയതാക്കി പുഴു ഇഴയുന്നതു പോലെ ചെറുതാക്കി വെച്ച് ഇറുകിയ ജീന്‍സ് പാന്റും ടീഷര്‍ട്ടും ഇട്ടു നടക്കുന്നവരെ കാണുമ്പോള്‍…. …
സൗന്ദര്യംകൊണ്ടു എല്ലാവരുടെയും ശ്രദ്ധാ ആകര്‍ഷിക്കുന്ന നീണ്ടു നിവര്‍ന്നുള്ള സ്ത്രീ മനോഹരമായി സാരിചുറ്റി നടന്നിരുന്നവള്‍ ഫാഷന്‍ ഭ്രമം ബാധിച്ച് ഇറുകി പ്ലാസ്റ്ററൊട്ടിച്ചതു പോലുള്ള ലെഗന്‍ ഇട്ട് സൈഡ് ഒരു പാടൂ കീറിയതും, കടും നിറമുള്ളതുമായ സെല്‍വാര്‍ ഇട്ടു കൈയ്യില്‍ അരച്ചാണ്‍ മാത്രം വലുപ്പമുള്ള പേര്‍സ് അന്തരീക്ഷത്തില്‍ ചുറ്റി നടന്നു പോകുന്നതു പെണ്ണുങ്ങളെ കാണുമ്പോള്‍…..
നീണ്ട ശരീരം. വെളുത്തു സുന്ദരിയായ ഭാര്യ ഉടുത്തൊരുങ്ങി, നീളം പാടേ കുറഞ്ഞ കറുത്തിരുണ്ട ഒരു കൊശമാടന്‍ ഭര്‍ത്താവിന്റെ കൈയ്യില്‍ തൂങ്ങി നടു റോഡിലൂടെ കിന്നാരം പറഞ്ഞ് നടന്നു പോകുന്നതു കാണുമ്പോള്‍…
ഒരു പാടു കുട്ടികളെ ഓട്ടോയില്‍ കുത്തിക്കയറ്റി ഞെരങ്ങി ഞെരങ്ങി ഓടുന്ന റിക്ഷാ വണ്ടി കാണുമ്പോള്‍…
സുഹൃത്തിന്റെ, അല്ലെങ്കില്‍ അകന്ന ബന്ധുവിന്റെ പിള്ളേര് നമ്മുടെ വീട്ടില്‍ വന്ന്, ഷോകേസിലില്‍ സൂക്ഷിച്ചിരിക്കുന്നകാഴ്ച വസ്തുക്കള്‍ തിരിച്ചും മറിച്ചും നോക്കി, വാരി വലിച്ചിട്ട്, അതിലൊന്നോ രണ്ടോ എണ്ണം നിലത്തിട്ടു പൊട്ടിച്ച് നിലം വൃത്തിയാക്കിയപ്പോള്‍ അതു കണ്ട് അവന്‍ അങ്ങനെ തന്നെയാണ് വല്ലാത്ത കുസൃതി എന്ന് സ്നേഹത്തോടെ ശകാരിക്കുന്ന അച്ഛനമ്മമാരെ കാണുമ്പോള്‍………
പ്രായംകൂടിയിട്ടും പെണ്ണു കെട്ടാത്ത സ്ത്രീ അടുത്തു വന്നു കിന്നാരം പറയുമ്പോള്‍ ഒക്കെ ആണുങ്ങള്‍ക്ക് നീരസം തോന്നാറ് പതിവാണ്.
പ്രതിഭാരാജന്‍