എഴുത്തുപുര…..
മലബാര്‍ എക്സ്പ്രസില്‍ തിരുവന്തപുരത്തിനു പോകുന്നു. മുത്തമകന് മുന്നു വയസ് മാത്രം പ്ര്ായമുള്ള കാലം. അല്‍പ്പം ലഗേജുണ്ട്, കൈയ്യില്‍ തൂക്കിയെടുക്കാവുന്നതേയുള്ളു.
ഏറ്റവും മുകളിലത്തെ ബര്‍ത്തില്‍ ഭാര്യയും കുഞ്ഞും കിടന്നു. നടുവിലുള്ള തട്ടില്‍ ഞാന്‍.
തൊട്ടുതാഴേയും എതിര്‍വശത്തുമായി മറ്റൊരു ദമ്പദിമാര്‍. നല്ല തടിച്ച കറുത്ത പ്രകൃതം. ഒത്ത നീളം. വയര്‍ അമ്പതു കിലോയുടെ അരിച്ചാക്ക് മുന്നില്‍ വെച്ചു കെട്ടി അതിനു മീതെ മുണ്ടുടുത്തതു പോലെയുണ്ട് കാണാന്‍.
രാത്രി പത്തായി. എല്ലാവരും മയക്കത്തിലായി. തൊട്ടു താഴെ കിടക്കുന്ന ഇരുണ്ട നിറമുള്ളയാള്‍ ഉറങ്ങുന്നില്ല. ഇടക്കിടെ എഴുന്നേല്‍ക്കുന്നു. വയറു തടവുന്നു. ചുറ്റും നോക്കുന്നു. മൂത്രമൊഴിക്കാനെന്ന വ്യാജേന ടോയ്ലറ്റിനരികെ വരെ പോകുന്നു, തിരിച്ചു വരുന്നു. പിന്നെയും ചുരുണ്ടു കിടക്കുന്നു. വയറു തടവിക്കൊണ്ടേയിരിക്കുന്നു.
എന്താ എന്തു പറ്റി, എന്തങ്കിലും പ്രശ്നമുണ്ടോ ? ഭാര്യ തിരക്കിക്കൊണ്ടിരിക്കുന്നു.
രാവിലെ ഒമ്പതോടെ വണ്ടി തമ്പാനുരിലെത്തി. റിസര്‍വേഷനിലായിരുന്നു, യാത്രയെങ്കിലും എസി. കമ്പാട്ടുമെന്റിലെ യാത്രക്കാര്‍ക്കായി പ്രത്യേകം ഒരുക്കിയിരിക്കുന്ന കംഫര്‍ട്ട് സറ്റേഷനില്‍ 10 രൂപാ അധികം കൊടുത്ത് ഫ്രഷായി.
കുളി കഴിഞ്ഞു പുറത്തു കടന്നപ്പോള്‍ അരിച്ചാക്കു പോലെ വയറുള്ളവനും അവിടുണ്ട്. പല്ലു തേക്കുന്നു. തടിക്ക് മാറ്റമില്ലെങ്കിലും വയര്‍ ഒട്ടിയിരിക്കുന്നു.
പിന്നീടാണ് മനസിലായത് അയാള്‍ ഹവാല ഇടപാടുകാരനായിരുന്നു. വടകരയില്‍ നിന്നും തിരുവന്തപുരത്തേക്ക് നോട്ടെത്തിക്കുന്ന ഏജന്റ്. അരിച്ചാക്ക് പോലെ ഒരെണ്ണം കംഫര്‍ട്ടു മുറിയിലെ സീറ്റിനരികില്‍ ഒളിപ്പിച്ച നിലയിലിരിപ്പുണ്ട്. പണക്കെട്ടുകളാണ് അതെല്ലാമെന്നു മനസിലായി. ഭാര്യ കുളിക്കാന്‍ കയറാതെ, പല്ലു തേക്കാതെ അതിനു കാവലിരിക്കുന്നു. നിധി കാക്കുന്ന ഭൂതം കണക്കെ.
മറ്റൊരു അനുഭവം ദില്ലിക്കു പോകും വഴിയാണ്. ഒത്തിരി കോളേജ് പിള്ളേര്, ആണും പെണ്ണുമുണ്ട്. അവര്‍ ഒന്നിച്ചു പാടുന്നു. കുട്ടച്ചിരി മുഴങ്ങുന്നു. പരസ്പരം പരിഹസിക്കുന്നു. ഒരാള്‍ പറഞ്ഞതു കേട്ട് മറ്റെല്ലാലരും പൊട്ടിച്ചിരിച്ച് കമ്പനി ചേരുന്നു.
രാത്രി ഒമ്പതു മണിയായിക്കാണും. പകല്‍ മുഴുവനും ഓടിയും ചാടിയുമിരുന്നവര്‍ എല്ലാവരും ഉറങ്ങി. കൂര്‍ക്കം വലിയുടെ ഹുങ്കാരം കേട്ട് എനിക്ക് ഉറക്കം വന്നതേയില്ല. എങ്കിലും ഞാന്‍ ഉണരുമ്പോഴേക്കും വീണ്ടും കലപില ആരംഭിച്ചിരിക്കുന്നു.
തിരുവന്തപുരത്തെ യാത്രയില്‍ ഒപ്പം കൂടിയ വയറന്‍ സദാസമയം ടെന്‍ഷന്‍ അടിച്ച് ഉറങ്ങാതിരിക്കുമ്പോള്‍ സഹയാത്രികര്‍ക്കും ഉറക്കം കിട്ടില്ല.
പിള്ളേരൊപ്പം ചേര്‍ന്നു പോകുമ്പോള്‍ അറിയാതെ പിള്ളേരുടെ കുസൃതിയോടൊപ്പം ചേര്‍ന്ന് നമ്മളും പിള്ളേരായിപ്പോകുന്നു,
ഇതിവിടെ ഇപ്പോള്‍ കുറിക്കാന്‍ കാരണമുണ്ട്.
പ്രതിരോധ ജാഥയില്‍ പങ്കെടുക്കാന്‍ ഇ.പി. ജയരാജന് കണ്ണൂരിലെ സ്വന്തം തട്ടകത്തില്‍ പോലും എത്താന്‍ കഴിഞ്ഞില്ല.
എന്തോ ടെന്‍ഷന്‍.
എന്തോ ഭയക്കുന്നതു പോലെ. അരിച്ചാക്കു വയറില്‍ വെച്ചു കെട്ടി മുണ്ടു മുറുക്കിയുടുത്തു നടക്കുന്ന ഹവാലാക്കാരന്റെ മുഖത്തിലെ വിഭ്രാന്തി,
മാറി നില്‍ക്കുന്ന ജയരാജനു ഉറക്കം വരുന്നില്ല. കക്കൂസില്‍ പോണം എന്നു തോന്നുന്നു, പോകാന്‍ കഴിയുന്നില്ല. ഭാര്യ ഇടക്കിടെ വിളിച്ചു ചോദിച്ചു കൊണ്ടിരിക്കുന്നു, വല്ല പ്രശ്നവുമുണ്ടോ?
പിന്നീടാണ് മനസിലായത് അരിച്ചാക്കു വയറില്‍ വച്ചു കെട്ടിയവന്‍ പോലീസിനെ ഭയപ്പെടുന്നതു പോലെ ജയരാജന്‍ എന്‍ഡോഫ്സ്മെന്റിനെ ഭയക്കുന്നതു കാരണമായിരിക്കും ഈ അസ്വസ്തത,
പാര്‍ട്ടിക്കു പാര്‍ട്ടി, ശമ്പളത്തിനു ശമ്പളം, പെന്‍ഷനു പെന്‍ഷന്‍. എല്ലാമുണ്ടായിട്ടും എന്‍ഫോര്‍സ്മെന്റുകാരെ പേടിച്ച് പണം മടിശീലയില്‍ തിരുകി നടക്കേണ്ട വല്ല കാര്യവുമുണ്ടോ ഈ നേതാവിന്.
മടിയില്‍ കനമുള്ളതു കൊണ്ടായിരുന്നില്ലെ, ഈ അസ്വസ്ഥത.
ആകെ ഒരു ജീവിതമല്ലേ ഉള്ളു. കുട്ടികള്‍ ആര്‍ത്തുല്ലസിച്ചു പോകുന്ന തീവണ്ടി യാത്ര പോലെ മനസംസതൃപ്തിയോടെയുള്ള യാത്ര തെരെഞ്ഞെടുക്കാമായിരുന്നില്ലെ, രാഷ്ട്രീയ ജീവതത്തില്‍ അദ്ദേഹത്തിന്.
-പ്രതിഭാരാജന്‍