CLOSE

കാമം കാലനായ് വന്ന് പ്രണയത്തിന്റെ കഴുത്തില്‍ കയറു കോര്‍ക്കുന്നു

Share

എഴുത്തുപുര…..

നമുക്കു ചുറ്റുമുള്ള പ്രണയം ഇന്നു വീണ്ടും രണ്ടു പെണ്‍കുട്ടികളെ കൊന്നു കളഞ്ഞിരിക്കുന്നു. ഈ കുറിപ്പുകാരന്റെ മൂക്കിനു താഴെ, നാലാംവാതുക്കലില്‍ പത്തൊമ്പതു വയസുകാരി, ബന്തടുക്കയില്‍ ഒരു പതിനേഴുകാരി, മണ്ണണ്ണ എടുത്തു കുടിച്ച് ഒരാണ്‍കുട്ടിയും മരിച്ചു….. പട്ടിക നീളുകയാണ്.

ഒരിക്കല്‍ പോലും ശാരീരിക ബന്ധം പുലര്‍ത്താതെ സുകുമാര്‍ അഴീക്കോട് മാഷിനെ അദ്ദേഹത്തിന്റെ മരണം വരെ, തുടര്‍ന്നും പ്രണയിച്ച വിലാസിനി ടീച്ചറെയെങ്കിലും
ഓര്‍ക്കാമായിരുന്നു, ഈ കുരുന്നുകള്‍ക്ക്.

പ്രിയ്യപ്പെട്ട പ്രണയേതാക്കളെ,
ഭാഗവതത്തില്‍ കൃഷ്ണന്റെ ചൊല്ലു പോലെ പ്രണയത്തില്‍ കാമം അരുത്. പ്രണയം കാമമായി മാറുന്നതിനിടയിലാണ് കാലന്‍ മരണക്കയറുമായെത്തുന്നത്.

കാമമല്ല, പ്രണയം എന്നു ഒരിക്കല്‍ കൂടി പറയട്ടെ. അതിന് ഉടമഭാവമില്ല.അതാരേയും അടിമയാക്കാന്‍ മോഹിക്കില്ല. ഇണയുടെ അതിരില്ലാത്ത സ്വാതന്ത്ര്യമാണ് പ്രണയത്തിന്റെ ആത്മാവ്. ആരാണോ തടസം നില്‍ക്കുന്നത്, അവരാണ് പ്രണയത്തിനു ഖാദകര്‍..

കൗമാരത്തിന്റെ ചടുതലയില്‍ മാതാവിന്റെ വേണ്ടത്ര പരിചരണം, ശ്രദ്ധക്കുറവു കൊണ്ടു മാത്രമാണ് കൗമാര മരണങ്ങള്‍ സംഭവിക്കുന്നത്. കുട്ടികളെ പക്വത വരുന്നതു വരെയെങ്കിലും ശ്രദ്ധിക്കേണ്ട ചുമതല അമ്മമാര്‍ക്കില്ലെ.

പ്രണയത്തേക്കാല്‍ ഉദാത്തമായ മറ്റൊരു അനുഭുതിയില്ലെന്ന് ഗാര്‍സിയാ മാര്‍ക്വേസ് തന്റെ കോളറാ കാലത്തെ പ്രണയമെന്ന പുസ്തകത്തില്‍ അടിവരയിടുന്നു. ജീവിതത്തില്‍ ഒന്നിനെയെങ്കിലും – ഒരു പൂവിനേയെങ്കിലും പ്രണയിച്ചവര്‍ക്ക് അതറിയാം.

നാം കരുതുന്നതു പോലെ ആഘോഷമല്ല പ്രണയം. ആകുലതയുമല്ല. കൃഷ്ണന്‍ രാധയോടായി പറഞ്ഞ മൊഴിയാണീ വാക്യം. .

പ്രണയം അനുഭവിച്ചറിയാത്തവര്‍ വിരളമായിരിക്കാം. എം. എന്‍. കാരാശേരി മാഷ് ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. ഞാന്‍ ഏറ്റവും കൂടുതല്‍ പ്രണയിച്ചത് തകഴിയുടെ, ചെമ്മീനിലെ കറുത്തമ്മയേയാണ്. വൈക്കം മുഹമമദ് ബഷീര്‍ സൈഗാളിനേയും. സെഗാള്‍ ബഷീനു ഉന്മാദമായിരുന്നു. പ്രണയത്തോളം മനോഹരമായ, ആനന്ദദായകമായ മറ്റൊരു വികാരമില്ല. രാജീവ് ഗാന്ധിക്കു സോണിയയെ പ്രണയിക്കാന്‍ ഭാഷ തടസമായിരുന്നില്ല. പ്രണയത്തിനു ഭാഷയില്ല, പരിഭാഷ ആവശ്യമില്ല.

തീക്ഷ്ണമായ പ്രണയം ഒരിക്കലും മരണത്തെ ക്ഷണിച്ചു വരുത്തില്ല. അഴീക്കോട് മാഷ് മരിച്ചിട്ടും വിലാസിനി ടീച്ചറുടെ പ്രണയം അവസാനിച്ചില്ല. പ്രണയിക്കാന്‍ സൗന്ദര്യം ആവശ്യമില്ല. വിരൂപനെന്ന് സ്വയം വിശേഷിപ്പിക്കാറുള്ള അഴീക്കോട് മാഷുടെ വാര്‍ദ്ധക്യത്തിലും കോളേജ് കുമാരിമാരുടെ പ്രണയലേഖനങ്ങള്‍ വരാരുണ്ടെന്ന് മാഷിന്റെ ആത്മകഥയില്‍ പറയുന്നു.

പത്തരമാറ്റ് സ്വര്‍ണമാണ് പ്രണയം . ചെമ്പു ചേരുമ്പോഴാണ് മലിനമാകുന്നത്. ഇനി വേണ്ട ജീവിതമെന്ന തോന്നലുണ്ടാകുന്നത്.
ത്യാഗം കൂടിയാണ് പ്രണയം. നിരുപാധികമായ പാരസ്പര്യ ബന്ധമാണത്, ശാരിരിക ബന്ധമല്ല, മാനസികമായ അടുപ്പത്തിനകത്താണ് പ്രണയത്തിന്റെ വിത്തു മുളക്കുക.
സ്വാര്‍ത്ഥത , അതു കടന്നു വരുമ്പോഴാണ് പ്രണയം പിഴക്കുന്നത്. മുള്ളിനെ പനിനീര്‍ പൂവാക്കി മാറ്റാന്‍ കഴിവുള്ള പ്രണയത്തില്‍ ഇലചുരുട്ടിപ്പുഴുവിരിക്കുന്നത് ഈ കലര്‍പ്പു കാരണമാണ്.
പിഴച്ചു പോകുന്ന പ്രണയം നാട്ടില്‍ പെരുകുകയാണ്. ഓരോ നിമിഷത്തിലും അത് രക്തസാക്ഷിത്വങ്ങളെ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു. ഉദാത്ത പ്രണയം മിക്കതും സംഹാരത്തിലേക്ക് വഴുതി വീഴുന്നു.

ശുദ്ധ പ്രണയത്തിനു ഏതു പ്രതിസന്ധിയെയും നേരിടാനാകും. ലൈലാ മജുനു , ഇതിഹാസത്തിലെ സാവിത്രിക്ക് സത്യവാനോടുള്ളത് അതായിരുന്നു. മരണത്തെ മാടിവിളിക്കുന്ന പ്രണയം ഒരു തരം അസുഖമാണ് . മാരകമായ കാമമാണ് അതിനു വഴിയൊരുക്കുന്നത്. പ്രണയം ഒരിക്കലും ജീവിക്കാനല്ലാതെ മരിക്കാന്‍ പ്രേരിപ്പിക്കില്ല.

ലൈലാ-മജ്നു, അനാര്‍ക്കലി-താജ്മഹല്‍ തുടങ്ങിയ ചരിത്രങ്ങളിലെല്ലാം പവിത്രങ്ങളായ പ്രണയങ്ങളുടെ സാക്ഷ്യ പത്രങ്ങള്‍ കൂടിയായിരുന്നു.

ഇന്നു കാലം മാറി, കാഴ്ചപ്പാടുകള്‍ മാറി. കാലത്തിന്റെ കുത്തൊഴുക്കില്‍ പെട്ട് പ്രണയത്തിന്റെ രൂപ ഭാവങ്ങളും മാറി.

പണ്ടും ഇപ്പോഴും പള്ളിക്കൂടത്തില്‍ നിന്നുമാണ് അവരറിയാതെ പ്രണയം മൊട്ടിട്ടു തുടങ്ങുക. ഒരു കത്തെഴുതി ദിവസങ്ങളോളം കാത്തിരിക്കും.
മറുപടി ‘അതെ’ എന്നായെന്നു വരില്ല. ‘നോ ‘എന്നു കേട്ടാല്‍ പിന്നെ ആ ഭാഗം ശ്രദ്ധിക്കില്ല. ഇന്ന് ഡിജിറ്റല്‍ യുഗം. പ്രണയാഭ്യര്‍ത്ഥനക്കും മറുപടിക്കും നിമിഷങ്ങള്‍ മാത്രം മതി. പ്രണയം ഭ്രാന്തായി മാറിയിരിക്കുകയാണ് .

വീടും വിദ്യാലയവും ഡിജിറ്റലിന്റെ വലയത്തിനകത്താണ്. തീരുമാനങ്ങള്‍ ഡിജിറ്റലിനു വിടുന്നു . അല്പം സമചിത്തതയോടെ ചിന്തിക്കാന്‍ , സ്പീഡുള്ള ജീവിതത്തില്‍ സമയവും, സാവകാശവും , ക്ഷമയുമില്ല.
സ്പീഡ്. എവിടെയും സ്പീഡ്.

കാമം കയറുമായി കടന്നു വരുന്ന ഘട്ടമെത്തുമ്പോള്‍ പ്രണയിച്ച പെണ്‍കുട്ടിയെ വെടിവച്ചും വെട്ടിയും , കഴുത്തറത്തും കൊല നടത്തുന്നു. കാമുകന്‍ തന്റെ ഇംഗിതം നിരസിച്ചാല്‍ മാറു മറക്കാന്‍ വാങങിച്ച ഷാള്‍ കഴുത്തില്‍ കുരുങ്ങുന്നു. പ്രണയം പരാജയപ്പെടുന്നിടത്താണ് കാമം തല പൊക്കുന്നത്.
പ്രശസ്ത നടി, ഇപ്പോള്‍ രാഷ്ട്രീയ നേതാവ് കൂടിയായ കുശ്ബുവിനെ എട്ടു വയസു മുതല്‍ തുടര്‍ച്ചയായി പീഡിപ്പിച്ചിരുന്നത് സ്വന്തം അച്ഛനായിരുന്നു.
പ്രണയത്തേക്കുറിച്ച് അറിയാനുള്ള പ്രായമെത്തിയപ്പോള്‍ അവര്‍ക്ക് കുതറി മാറാന്‍ സാധിച്ചു. പ്രണയമെന്ന വികാരത്തിന്റെ പവിത്രതയേക്കുറിച്ച് നമുക്ക് പിന്നീടാകാം.
-പ്രതിഭാരാജന്‍

Leave a Reply

Your email address will not be published. Required fields are marked *