2022-23 വര്‍ഷത്തില്‍ സംസ്ഥാന ടീമില്‍ നാഷണല്‍ സ്കൂള്‍ കബഡി ടൂര്‍ണമെന്റില്‍ ജൂനിയര്‍ വിഭാഗത്തില്‍ കളിക്കുവാന്‍ ജില്ലാ സ്പോര്‍ട്സ് അക്കാദമിയിലെ എസ്.നീരജ്, വി.ശ്രീശാന്ത്, സബ് ജൂനിയര്‍ വിഭാഗത്തില്‍ ആര്.അമല്‍ദാസ് എന്നിവര്‍ അര്‍ഹത നേടി. ജനുവരി 21 മുതല്‍ 24വരെ ദുര്‍ഗ്ഗാ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടന്ന സംസ്ഥാന സ്കൂള്‍ കബഡി ചാമ്പ്യന്‍ഷിപ്പില്‍ സീനിയര്‍, ജൂനിയര്‍, സബ് ജൂനിയര്‍ വിഭാഗങ്ങളില്‍ കാസര്‍കോട് ജില്ലാ ടീം വിജയികളായി. ഇതില്‍ മൂന്ന് പേര് ജില്ലാ സ്പോര്‍ട്സ് അക്കാദമിയില്‍ നിന്നും പരിശീലനം നേടിയവരാണ്. സ്പോര്‍ട്സ് ഹോസ്റ്റല്‍ കോച്ച് ഗണേഷ് കാസര്‍കോടാണ് പരിശീലനം നല്‍കിയത്.