ഉദുമ: ഉദയമംഗലം വട്ടക്കാവ് കാലിച്ചാന്‍ ദേവസ്ഥാനത്ത് ആണ്ട് കളിയാട്ടം സമാപിച്ചു. നാനാഭാഗങ്ങളില്‍ നിന്നായി എത്തിയ വിശ്വാസികള്‍ക്കെല്ലാം സുകൃതദര്‍ശനം നല്കി കാലിച്ചാന്‍ തെയ്യം കാവില്‍ നിറഞ്ഞാടി. തുടര്‍ന്ന് ഉദയമംഗലം മഹാവിഷ്ണു ക്ഷേത്രത്തിലേക്കും, ചെരിപ്പാടി കളരിക്കാല്‍ തറവാട്ടിലേക്കും തെയ്യം സഞ്ചാരം നടത്തി. കളിയാട്ടത്തിന് എത്തിയവര്‍ക്കെല്ലാം അന്നദാനം നല്കി.