CLOSE

ആര്‍ഭാടത്തിലും ധൂര്‍ത്തിലും ആനന്ദം കണ്ടെത്തുകയാണ് മുഖ്യമന്ത്രിയെന്ന് ഡിസിസി പ്രസിഡണ്ട് പി.കെ.ഫൈസല്‍

Share

ഉദുമ : ആര്‍ഭാടത്തിലും ധൂര്‍ത്തിലും ആനന്ദം കണ്ടെത്തുകയാണ് മുഖ്യമന്ത്രിയെന്ന് ഡിസിസി പ്രസിഡണ്ട് പി.കെ.ഫൈസല്‍. കേരളത്തില്‍ മുഖ്യമന്ത്രി പോലും സുരക്ഷിതനല്ലെന്ന വിളംബരമാണ് പിണറായി വിജയന് നല്‍കുന്ന ആര്‍ഭാട നുരക്ഷയിലൂടെ ഇടതു ഭരണാധികാരികള്‍ ജനത്തോട് വിളിച്ചു പറയുന്നതെന്നും പി.കെ ഫൈസല്‍ കൂട്ടി ചേര്‍ത്തു. ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് രാജന്‍ പെരിയ അദ്ധ്യക്ഷത വഹിച്ചു.

കെ.പി.സി.സി മെമ്പര്‍ ഹക്കീം കുന്നില്‍, ഡിസിസി ഭാരവാഹികളായ വിനോദ്കുമാര്‍ പളളയില്‍വീട്, എം.കുഞ്ഞമ്പു നമ്പ്യാര്‍, പി.വി.സുരേഷ്, യൂത്ത് കോണ്‍ഗ്രസ് പാര്‍ലിമെന്റ് മണ്ഡലം മുന്‍ പ്രസിഡണ്ട് സാജിദ് മൗവ്വല്‍, ബ്ലോക്ക് കോണ്‍ഗ്രസ് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി സുകുമാരന്‍ പൂച്ചക്കാട്, മണികണ്ഠന്‍ ഓമ്പയില്‍, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ടുമാരായ കെ.വി.ഭക്തവത്സലന്‍, എം.പി.എം ഷാഫി, പ്രമോദ് പെരിയ, എന്‍.ബാലചന്ദ്രന്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ബി.ബിനോയ്, ബ്ലോക്ക് കോണ്‍ഗ്രസ് ഭാരവാഹികളായ ബാബു മണിയങ്കാനം, രവീന്ദ്രന്‍ കരിച്ചേരി, കൃഷ്ണന്‍ ചട്ടഞ്ചാല്‍, ശ്രീജ പുരുഷോത്തമന്‍, അഗസ്റ്റിന്‍ ജേക്കബ്, ബി. കൃഷ്ണന്‍ മാങ്ങാട്, ടി.കണ്ണന്‍, ഭാസ്‌കരന്‍ കായക്കുളം, കുഞ്ഞികണ്ണന്‍ കരിച്ചേരി, കെ. കുമാരന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.

ജനുവരി 30 ന് ജോഡോ യാത്രയുടെ സമാപന ദിവസം മുഴുവന്‍ ബൂത്ത് കമ്മിറ്റി ആസ്ഥാനങ്ങളില്‍ പതാക ഉയര്‍ത്താനും, ഫെബ്രുവരി 1 മുതല്‍ 20 വരെ ഗൃഹസന്ദര്‍ശനം നടത്താനും മാര്‍ച്ച് മാസത്തില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ത്രിദിന പദയാത്ര നടത്താനും തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *