കോട്ടൂര്‍: കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക, സംസ്ഥാനത്തെ സാമ്പത്തിക ഞെരുക്കി വികസനക്ഷേമ പ്രവര്‍ത്തനങ്ങള്‍ മുടക്കാനുള്ള നീക്കത്തിന് എതിരെ സി പി ഐ എം കോട്ടൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോട്ടൂരില്‍ ജനകീയ സദസ്സ് സംഘടിപ്പിച്ചു. പരിപാടി സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.കെ രാജന് ഉദ്ഘാടനം ചെയ്തു. ഇ മോഹനന് അധ്യക്ഷനായി. ഏരിയ സെക്രട്ടറി എം മാധവന്, പി ബാലകൃഷ്ണന് എന്നിവര്‍ സംസാരിച്ചു. വി കുഞ്ഞിരാമന് സ്വാഗതം പറഞ്ഞു.