CLOSE

പൂടംകല്ല് ജവഹര്‍ ക്ലബ്ബ് ഉദ്ഘാടനം നാളെ സിനിമാനടന്‍ പി.പി കുഞ്ഞികൃഷ്ണന്‍ നിര്‍വ്വഹിക്കും

Share

രാജപുരം: പൂടംകല്ല് ജവഹര്‍ കലാകായിക സാംസ്‌കാരിക ക്ലബ്ബിന്റെ ഉദ്ഘാടനം നാളെ വൈകുന്നേരം 5 മണിക്ക് (ജനുവരി 26 വ്യാഴാഴ്ച) പ്രശസ്ത സിനിമാ നടന്‍ പി.പി കുഞ്ഞികൃഷണന്‍ നിര്‍വ്വഹിക്കും ക്ലബ്ബ് പ്രസിഡന്റ് വി പ്രഭാകരന്‍ അധ്യക്ഷനാകും. ഡോ.വത്സന്‍ പിലിക്കോട് മുഖ്യ പ്രഭാഷണം നടത്തും. തുടര്‍ന്ന് 7 മണി മുതല്‍ വിവിധ കലാപരിപാടികള്‍ നടക്കുമെന്ന് ക്ലബ്ബ് ഭാരവാഹികള്‍ പത്രസമ്മേളനത്തിലറിയിച്ചു. ക്ലബ്ബ് പ്രസിഡന്റ് വി പ്രഭാകരന്‍, സെക്രട്ടറി ജോസ് ജോര്‍ജ്ജ്, ഖജാന്‍ജി കെ ഗോപി കുറുമാണം എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *