കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് മോഡല്‍ ജി.ആ.സി എന്നിവയുടെ നേതൃത്വത്തില്‍ ചുവട് – 2023 ന്റെ ഭാഗമായി രക്ത ഗ്രൂപ്പ് നിര്‍ണ്ണയ ക്യാമ്പും, രക്തദാനസേന രൂപീകരണവും സംഘടിപ്പിച്ചു. പരിപാടി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയര്‍പേഴ്സണ്‍ സി.ബിന്ദു അദ്ധ്യക്ഷത വഹിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജയശ്രീ എന്‍.എസ്, പഞ്ചായത്ത് യൂത്ത് ക്യാപ്റ്റന്‍, റനീഷ് വി, ബ്ലോക്ക് കോഡിനേറ്റര്‍ ഷൈജ കെ, സബ് കമ്മിറ്റി കണ്‍വീനര്‍മാരായ സന്ധ്യ പി.സി, സി.ഡി എസ് മെമ്പര്‍ ലക്ഷ്മി കെ, സാവിത്രി ഇ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കമ്മ്യൂണിറ്റി കൗണ്‍സിലര്‍ കെ.വി തങ്കമണി സ്വാഗതം പറഞ്ഞു. രാജി സി. നന്ദി പറഞ്ഞു.