CLOSE

പാലക്കുന്ന് അംബിക ആര്‍ട്‌സ് കോളേജ് നാല്‍പതിന്റെ നിറവില്‍ വാര്‍ഷിക ആഘോഷം 28ന്

Share

പാലക്കുന്ന് : പാലക്കുന്ന് ഭഗവതി ക്ഷേത്രവിദ്യാഭ്യാസ സമിതിയുടെ കീഴിലുള്ള പാലക്കുന്ന് അംബിക ആര്‍ട്‌സ് കോളേജ് നാല് പതിറ്റാണ്ട് പൂര്‍ത്തിയാക്കുന്നു. ആഘോഷ പരിപാടികള്‍ 28ന് നടക്കും. പാലക്കുന്ന് അംബിക ഓഡിറ്റോറിയത്തില്‍ രാവിലെ 11ന് ‘റൂബി ഫെസ്റ്റ് 2023’ ജില്ല ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ.വി കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ സമിതി പ്രസിഡന്റ് പി.വി. രാജേന്ദ്രന്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ സിനിമ, സീരിയല്‍ നടന്‍ ഉണ്ണിരാജ് മുഖ്യാതിഥിയായിരിക്കും. രാവിലെ 9.30 മുതല്‍7.30 വരെ വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.

നാട്ടിലെ അഭ്യസ്തവിദ്യരായ ഒരു കൂട്ടം ചെറുപ്പക്കാര്‍ തുടങ്ങിവെച്ച അംബിക ട്യൂട്ടോറിയല്‍സ് 1982ല്‍ വിദ്യാഭ്യാസ സമിതി ഏറ്റെടുക്കുകയായിരുന്നു. ഹൈസ്‌കൂള്‍ കുട്ടികള്‍ക്ക് ട്യൂഷന്‍ നല്‍കുന്നതോടൊപ്പം പത്താം തരം തോറ്റപോയവര്‍ക്കുള്ള ബാച്ചും അന്ന് തുടങ്ങി. സാമ്പത്തിക ശേഷി കുറഞ്ഞ കുട്ടികളില്‍ നിന്ന് നാമമാത്രമായ ഫീസ്സാണ് അന്ന് വാങ്ങിയിരുന്നത്.അത് ഇന്നും തുടരുന്നുണ്ട് . നിശ്ചിത ശമ്പളമില്ലാതെ കുട്ടികളില്‍ നിന്ന് കിട്ടുന്ന പണം വീതിച്ചെടുക്കുന്ന രീതിയായിരുന്നു തുടക്കത്തില്‍. ട്യൂഷന്‍ ക്ലാസുകളിലൂടെ ആരംഭിച്ച സ്ഥാപനം പിന്നീട് പ്രീ ഡിഗ്രി, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ ഡിഗ്രി കോഴ്സുകളിലേക്ക് മാറിയപ്പോള്‍ സ്ഥാപനം കോളേജ് പരിവേഷമണിഞ്ഞു. തുടര്‍ന്നുള്ള നാള്‍ വഴികള്‍ ചരിത്രം. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ ബി. എ, ബികോം കോഴ്‌സുകളും മോണ്ടിസോറി ടീച്ചേര്‍സ് ട്രെയിനിങ് കോഴ്‌സും (എം.ടി.ടി.സി ), സ്‌കോള്‍ കേരളയുടെ കീഴില്‍ ഹയര്‍ സെക്കന്ററിയില്‍ ഹ്യുമാനിറ്റിസ്, കമേര്‍ഴ്‌സ് പഠനവുമാണിവിടെ വിലവിലുള്ളത്. നല്‍പ്പതാം വാര്‍ഷികത്തിന്റെ ഭാഗമായി എവിയേഷന്‍, കെല്‍ട്രോണിന്റ കമ്പ്യൂട്ടര്‍ ഡിപ്ലോമ (ഡിസിഎ) അടക്കം മറ്റു തൊഴില്‍ അധിഷ്ഠിത കോഴ്‌സുകളും തുടങ്ങാന്‍ നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് പ്രിന്‍സിപ്പല്‍ വി. പ്രേമലത അറിയിച്ചു. 2017 ല്‍ കോളേജിന്റ രജത ജൂബിലി ഒരു വര്‍ഷം നീളുന്ന പരിപാടികളോടെ ആഘോഷിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *