രാജപുരം: പനത്തടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ഇരുപത്തിയഞ്ചാം വാര്‍ഷികത്തിന്റെഭാഗമായി ‘ചുവട് 2023’ വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു. പാണത്തൂര്‍ സെന്റ് മേരിസ് പള്ളി പരിസരം മുതല്‍ പഞ്ചായത്ത് ഓഫിസ് പരിസരം വരെയാണ് വിളംബര യാത്ര നടത്തിയത്. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുപ്രിയ ശിവദാസ് ഉദ്ഘാടനം ചെയ്തു. സി.ഡി .എസ് ചെയര്‍പേഴ്സണ്‍ ആര്.സി രജനി ദേവി അദ്ധ്യക്ഷ വഹിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ ചെയര്‍പേഴ്സണ്‍ എം. പത്മകുമാരി മുഖ്യാതിഥിയായി.
പഞ്ചായത്ത് അംഗങ്ങളായ വി.വി മഞ്ജുഷ, കെ.എസ് പ്രീതി, പി.കെ സൗമ്യമോള്‍, സജിനിമോള്‍, കെ.ജെ ജെയിംസ്, എന്‍ വിന്‍സെന്റ്, കെ.കെ വേണുഗോപാല്‍ എന്നിവര്‍ സംസാരിച്ചു. മുഴുവന്‍ വാര്‍ഡിന്റെയും വിവിധ കലാ പരിപാടികളോടു കൂടി വര്‍ണ്ണ ശബളമായ വിളംമ്പര ഘോഷയാത്രയാണ് സംഘടിപ്പിച്ചത്. തുടര്‍ന്ന് പഞ്ചായത്ത് ഹാളില്‍ കുടുംബശ്രീ അംഗങ്ങളുടെ വിവിധ കലാ പരിപാടികള്‍ നടത്തി. ജനുവരി 26 ന് രാവിലെ 8 മണിക്ക് ദേശീയ പതാക ഉയര്‍ത്തല്‍, ഓരോ അയല്‍ക്കൂട്ടവും 25 ഫല വൃക്ഷ തൈ നടീല്‍, പ്രത്യേക കുടുംബശ്രീ യോഗം, കുടുംബസംഗമം, വിവിധ കലാ പരിപാടികള്‍, നക്ഷത്ര നിര്‍മ്മാണ മത്സരം തുടങ്ങിയവ വാര്ഷികത്തിന്റ് ഭാഗമായി ഓരോ അയല്‍ക്കൂട്ടത്തിലും നടത്തും. സി.ഡി.എസ് ന്റെ തനത് മത്സര ഇനങ്ങളായ മുഖപേജ് നിര്‍മ്മാണം, എ.ഡി.എസ് അംഗങ്ങള്‍ക്ക് ഫുട്ബാള്‍ മത്സരം, തടയണ നിര്‍മ്മാണം, സിനിമ നിര്‍മ്മാണം , 25 കുടുംബശ്രീ അംഗങ്ങള്‍ക്ക് വിമാനയാത്ര, 200 കുടുംബശ്രീ അംഗങ്ങള്‍ ചേര്‍ന്ന് റാണിപുരം ഹില്‍ടോപ്പില്‍ ബലൂണ്‍ പറത്തല്‍, N.H.G കള്‍ക്ക് QR കോഡ് ലഭ്യമാക്കല്‍ എന്നിവ ആദ്യഘട്ടത്തില്‍ നടത്തും.