രാജപുരം: കിങ്ങ്ഡം ഓഫ് ബഹറിന്റെ പ്രത്യേക പുരസ്ക്കാരത്തിന് അര്‍ഹനായ ക്ഷേത്ര രക്ഷാധികാരി കൂടിയായ കെ രാമചന്ദ്രന് എഞ്ചിനീയറെ ഉദയപുരം ദുര്‍ഗ്ഗാഭഗവതി ക്ഷേത്ര ഭരണ സമിതി ആദരിച്ചു. ചടങ്ങില്‍ കള്ളാര്‍ മഹാവിഷ്ണു ക്ഷേത്ര പ്രസിഡന്റ് എച്ച് വിഘ്നേശ്വര ഭട്ട് മുഖ്യാതിഥിയായി. ക്ഷേത്ര രക്ഷാധികാരി എന്‍ പി ബാലസുബ്രമണ്യന്, ക്ഷേത്ര പ്രസിഡന്റ് ദാമോദരന്‍ നായര്‍ കണ്ടത്തില്‍, സെക്രട്ടറി ബൈജു കെ ബി എന്നിവര്‍ സംസാരിച്ചു.