മേല്‍പറമ്പ് : ‘രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍’ എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് (വ്യാഴം) വൈകുന്നേരം നാല് മണിക്ക് മേല്പറമ്പില് ആയിരങ്ങള്‍ മനുഷ്യജാലിക തീര്‍ക്കും. മനുഷ്യജാലികയുടെ ഭാഗമായി നടക്കുന്ന റാലി കട്ടക്കാല്‍ ജുമാ മസ്ജിദ് പരിസരത്ത് നിന്ന് ആരംഭിക്കും.റാലിക്ക് സമാപനം കുറിച്ച് നടക്കുന്ന പൊതുപരിപാടി പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പ്രമുഖ പണ്ഡിതരും നേതാക്കളും സംബന്ധിക്കും.
പരിപാടിയുടെ തുടക്കം കുറിച്ച് മനുഷ്യജാലിക നഗരിയില്‍ സ്വാഗത സംഘം വൈസ് ചെയര്മാന് എം.എം ഹനീഫ് ഹാജി പതാക ഉയര്‍ത്തി.കല്ലട്ര മാഹിന്‍ ഹാജി,അഷ്റഫ് റഹ്മാനി ചൗക്കി,യൂസുഫ് ഹാജി കീഴൂര്‍,സുബൈര്‍ ദാരിമി പടന്ന,ഫാറൂഖ് ദാരിമി കൊല്ലമ്പാടി,യൂനുസ് ഫൈസി കാക്കടവ്,മഹ്മൂദ് ദേളി,ഇര്‍ഷാദ് ഹുദവി ബെദിര,ലത്വീഫ് അസ്നവി,താജുദ്ധീന്‍ ചെമ്പിരിക്ക,ഹംസ കട്ടക്കാല്‍,അബ്ദുല്‍ ഖാദര്‍ കളനാട്,ഫാറൂഖ് ഹാജി,റൗഫ് ബാവിക്കര,അബ്ദുല്ല യമാനി,റൗഫ് ഉദുമ,നാസര്‍ നാലപ്പാട്,ഇല്ല്യാസ് കട്ടക്കാല്‍,അബ്ബാസ് ഹാജി,അബ്ബാസ് ദാരിമി തുടങ്ങിയവര്‍ സംബന്ധിച്ചു.നേരത്തെ നടന്ന ചെമ്പിക്ക സി എം ഉസ്താദ് മഖാം സിയാറത്തിന് പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനിയും മേല്‍പറമ്പ് ഖത്തീബ് അബ്ദുല്‍ ഖാദര്‍ മുസ്ല്യാര്‍ മഖ്ബറ സിയാറത്തിന് അബ്ബാസ് ഫൈസി ചേരൂരും നേതൃത്വം നല്കി.