രാജപുരം: കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയും കേരളത്തോടുള്ള അവഗണനക്കെതിരെയും സി പി ഐ എം ബേളൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേത്യത്വത്തില്‍ അട്ടേങ്ങാനത്ത് ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു. സി പി ഐ എം കാസര്‍ഗോഡ് ജില്ല കമ്മിറ്റി അംഗം പി കെ നിഷാന്ത് ഉദ്ഘാടനം ചെയ്തു. സി പി ഐ എം ബേളൂര്‍ ലോക്കല്‍ സെക്രട്ടറി എച്ച് നാഗേഷ് സ്വാഗതം പറഞ്ഞു. ലോക്കല്‍ കമ്മിറ്റി അംഗം പി ഗോപി അദ്ധ്യക്ഷത വഹിച്ചു. സി പി ഐ എം പനത്തടി ഏരിയ സെക്രട്ടറി ഒക്ലാവ് കൃഷ്ണന്, ഏരിയ കമ്മിറ്റി അംഗങ്ങളായ, യു ഉണ്ണികൃഷ്ണന്, പി ദാമോധരന്, ലോക്കല്‍ കമ്മിറ്റി അംഗം മധു കുറ്റിയോട്ട് എന്നിവര്‍ സംസാരിച്ച.