രാജപുരം: വലിച്ചെറിയൽ മുക്ത കേരളം പൊതുയിട ശുചീകരണം കള്ളാർ പഞ്ചായത്ത് തല ഉദ്ഘാടനം കള്ളാറിൽ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നാരായണൻ നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് പ്രിയ ഷാജി അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമിറ്റി ചെയർമാൻ സന്തോഷ് വി ചാക്കോ, പഞ്ചായത്തംഗം വനജ ഐത്തു എന്നിവർ സംസാരിച്ചു. ഹരിത കർമ്മ സേനാ അംഗങ്ങളും സംബന്ധിച്ചു.