കാഞ്ഞങ്ങാട്: ഗവ:എല്‍ പി സ്‌ക്കൂള്‍ ചിത്താരി സൗത്തില്‍ റിപ്പബ്ലിക് ദിനാഘോഷം വിവിധ പരിപാടികളോടെ നടത്തി. ഹെഡ്മാസ്റ്റര്‍ ദിവാകരന്‍ മാസ്റ്റര്‍ പതാക ഉയര്‍ത്തി. പിടിഎ പ്രസിഡന്റ് എം.കെ സുബൈര്‍ അധ്യക്ഷത വഹിച്ചു. വികസന സമിതി ചെയര്‍മാന്‍ അന്‍വര്‍ ഹസ്സന്‍ റിപ്പബ്ലിക് ദിനാഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു. വികസന സമിതി കണ്‍വീനര്‍ വിനോദ് താനത്തിങ്കാല്‍, പിടിഎ വൈസ് പ്രസിഡന്റ് സുബൈര്‍, വികസന സമിതി ജോയിന്റ് കണ്‍വീനര്‍ ഹാറൂണ്‍ ചിത്താരി, അധ്യാപികമാരായ സരിത എ.വി, ലിസ്സി കെ.കെ എന്നിവര്‍ ആശംസകള്‍ അറിയിച്ച് സംസാരിച്ചു.
എസ് ആര്‍ ജി കണ്‍വീനര്‍ കരുണാകരന്‍ കെ.വി നന്ദി അറിയിച്ച് സംസാരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികള്‍ നടന്നു. മത്സര വിജയികളായ കുട്ടികള്‍ക്കുള്ള സമ്മാനങ്ങള്‍ വികസന സമിതി ചെയര്‍മാന്‍ അന്‍വര്‍ ഹസ്സന്‍, മറ്റ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് വിതരണം ചെയ്തു.
‘വലിച്ചെറിയല്‍ മുക്ത കേരളം’ പരിപാടിയുടെ ഭാഗമായി വികസന സമിതി അംഗങ്ങള്‍, പിടിഎ അംഗങ്ങള്‍, രക്ഷിതാക്കള്‍, കുട്ടികള്‍ എന്നിവര്‍ ചേര്‍ന്ന് സ്‌ക്കൂളും പരിസരവും വൃത്തിയാക്കി. തുടര്‍ന്ന് പായസം വിതരണവും നടത്തി.