കാഞ്ഞങ്ങാട്: കവ്വായി വിഷ്ണുമൂര്‍ത്തി ദേവാലയ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള പള്ളിയറയുടെ ഉത്തരം വെക്കല്‍ ചടങ്ങ് നടത്തി. പുല്ലൂര്‍ ലോഹിതാക്ഷന്‍ ആചാരി മുഖ്യകാര്‍മികത്വം വഹിച്ചു. എടമന ശ്രീധരന്‍ എമ്പ്രാന്തിരി, വേണു പെരുമലയന്‍, ദേവാലയ നവീകരണ കമ്മിറ്റി ഭാരവാഹികളായ എച്ച് പി ഭാസ്‌കര ഹെഗ്‌ഡെ, കെ.ബാബുരാജന്‍, എന്‍.ഗംഗാധരന്‍, എ.ശ്രീകുമാര്‍, കെ ബാലന്‍, കെ ഗോപി, എ. നാരായണന്‍, പ്രവീണ്‍ തോയമ്മല്‍, ലക്ഷ്മണന്‍ മടയന്‍, വേണുഗോപാലന്‍ പത്തായപുര, ഡോ.പവിത്രന്‍, പി.ദേര്‍മന്‍ നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ദേവാലയത്തില്‍ നടത്തിയ അഷ്ടമംഗല്യ ദേവപ്രശ്‌നത്തെ തുടര്‍ന്നാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്.