മല്ലം: റിപ്പബ്ലിക് ദിനത്തില്‍ കുടുംബശ്രീ ചുവട് 2023 ഭാഗമായി മല്ലം സ്‌നേഹകുടുംബശ്രീ അയല്‍കൂട്ട പരിപാടിയില്‍ മുളിയാര്‍ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ അനീസ മന്‍സൂര്‍ മല്ലത്ത് പതാക ഉയര്‍ത്തി. മുതിര്‍ന്ന അംഗങ്ങളായ നബീസ, കദീജ എന്നിവരെ ആദരിച്ചു.
എ.ഡി.എസ് സെക്രട്ടറി റിഷാന കെ.സി മന്‍സൂര്‍ അദ്ധ്യക്ഷത വഹിച്ചു. സുബൈദ, സദ്‌ന, സൈനബി, ബീഫാത്തിമ, ഉമ്മാലി, സമീറ, ഉമൈറ, മുംതാസ്, നസിയ, നബീസ, ഖദീജ, എമില്‍ഡ എന്നിവര്‍ സംബന്ധിച്ചു.