ഉദുമ : കാസര്‍ഗോഡ് ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായ വി.ആര്‍ വിദ്യാസാഗര്‍ ഉദുമ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ടായി തിരഞ്ഞെടുത്തതില്‍ ഉദുമ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സ്വീകരണം നല്‍കി. കെ.പി.സി.സി മെമ്പര്‍ ഹക്കീം കുന്നില്‍ പൊന്നാട അണിയിച്ചു ആദരിച്ചു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് കെ.വി ഭക്തവത്സലന്‍ അധ്യക്ഷത വഹിച്ചു. സേവാദള്‍ സംസ്ഥാന സെക്രട്ടറിമാരായി തിരെഞ്ഞടുത്ത മജീദ് മാങ്ങാട്, ശിബു കടവങ്ങാനം, മത്സ്യതൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി അംഗമായി തിരഞ്ഞെടുത്ത ശംബു ബേക്കല്‍ എന്നിവര്‍ക്കും സ്വീകരണം നല്‍കി.
സാജിദ് മൗവ്വല്‍, ബ്ലോക്ക് കോണ്‍ഗ്രസ് ഭാരവാഹികളായ സുകുമാരന്‍ പൂച്ചക്കാട്, വാസു മാങ്ങാട്, ബി. കൃഷ്ണന്‍ മാങ്ങാട്, കെ.പി സുധര്‍മ്മ, കെ.വി ശ്രീധരന്‍, പ്രഭാകരന്‍ തെക്കേകര, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി രാജിക ഉദയമംഗലം എന്നിവര്‍ സംസാരിച്ചു. മണ്ഡലം കോണ്‍ഗ്രസ് ഭാരവാഹികളായ സുനില്‍ മൂലയില്‍ സ്വാഗതവും പന്തല്‍ നാരായണന്‍ നന്ദിയും പറഞ്ഞു. സ്വീകരണം ഏറ്റുവാങ്ങിയ നേതാക്കള്‍ മറുപടി പ്രസംഗം നടത്തി. ജോഡോ യാത്രയുടെ സമാപന ദിവസമായ ജനുവരി 30ന് ബൂത്ത് തലങ്ങളില്‍ പതാക ഉയര്‍ത്താനും, വൈകുന്നെ4 മണിക്ക് ഉദുമയില്‍ ദേശീയോദ്ഗ്രഥന സംഗമം സംഘടിപ്പിക്കാനും തീരുമാനിച്ചു.