ബേഡകം ബേഡകം ധ്വനി സര്‍ഗവേദി ബീംബുങ്കാലിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗം ക്ലബ്ബ് ഓഫീസില്‍ ചേര്‍ന്നു. സെക്രട്ടറി രതീഷ് മതക്കം സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ഹരീഷ് അധ്യക്ഷനായി. റിജേഷ് മതക്കം അനുശോചന പ്രമേയം അവതരിപ്പിച്ചു. സെക്രട്ടറി രതീഷ് കഴിഞ്ഞ ഒരു വര്‍ഷത്തെ ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങളുടെ വിശദമായ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ ജി കെ സാമ്പത്തിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രസ്തുത ചടങ്ങില്‍ വെച്ച് ബേഡകം പോസ്റ്റ് ഓഫീസില്‍ കഴിഞ്ഞ 20 വര്‍ഷക്കാലമായി നിസ്വാര്‍ത്ഥ സേവനം അനുഷ്ഠിക്കുന്ന താരനാഥിനെ മൊമെന്റൊ നല്‍കി ആദരിച്ചു. കൂടാതെ കഴിഞ്ഞ കേരളോത്സവത്തില്‍ വിവിധ ഇനങ്ങളില്‍ ക്ലബ്ബിനെ പ്രതിനിധീകരിച്ച് വിജയിച്ച മെമ്പര്‍മാര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു.
ശ്രീജിത്ത് നീര്‍ക്കയ പ്രമേയം അവതരിപ്പിച്ചു. ക്ലബ്ബിന്റെ അടുത്ത ഒരു വര്‍ഷത്തേക്കുള്ള ഭാരവാഹികളെ യോഗത്തില്‍ വെച്ച് തിരഞ്ഞെടുത്തു. പ്രസിഡന്റാ റിജേഷ് വി കെ യെയും, സെക്രട്ടറിയായി സതീശന്‍ ബീംബുങ്കാലിനെയും, ട്രഷറായി വിവേകിനെയും, വൈസ് പ്രസിഡന്റായി വിനോദ് കുറിച്ചിനടുക്കം, ജോയിന്റ് സെക്രട്ടറിയായി ശരത്ത് കൊച്ചിയെയും തിരഞ്ഞെടുത്തു.
വിവേക് യോഗത്തിന് നന്ദി അറിയിച്ചു. തലപ്പാടി മുതല്‍ തിരുവനന്തപുരം വരെയുള്ള ദേശീയ പാത പണി നടക്കുമ്പോള്‍ ജില്ലയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും ആയിരക്കണക്കിനാളുകള്‍ ആശ്രയിക്കുന്നതുമായ പൊയിനാച്ചി ജംഗ്ഷനില്‍ അടിപ്പാതയൊ മേല്‍പ്പാതയൊ അനുവദിച്ച് തരണമെന്ന് യോഗം ബന്ധപ്പെട്ട അധികാരികളോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.