CLOSE

ആഗ്‌നേയ് മിഥുന്‍ ചികിത്സാ ഫണ്ടിലേക്ക് നീലേശ്വരം കുടുംബശ്രീ 2.38 ലക്ഷം നല്‍കി.

Share

നീലേശ്വരം : നീലേശ്വരം പുറത്തേക്കൈയില്‍ അപൂര്‍വ കാന്‍സര്‍ രോഗം ബാധിച്ച ആഗ്‌നേയ് മിഥുന്‍ എന്ന കുട്ടിയുടെ ചികിത്സയ്ക്കായി നീലേശ്വരം നഗരസഭ കുടുംബശ്രീ സി.ഡി.എസ് ഒന്നാം ഘട്ടമായി സമാഹരിച്ച 2,38, 950 രൂപ നഗരസഭ ചെയര്‍പേഴ്‌സണ്‍ ശ്രീമതി ടിവി ശാന്ത ചികിത്സാ സഹായനിധിയിലേക്ക് കൈമാറി. സഹായനിധി ചെയര്‍മാന്‍ മാമുനിവിജയനും വൈസ് ചെയര്‍മാന്‍ കെ.വി. പ്രകാശനും തുക ഏറ്റുവാങ്ങി.
ചടങ്ങില്‍ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ പി. എം . സന്ധ്യ സ്വാഗതം പറഞ്ഞു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി സുഭാഷ് അധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയര്‍മാനും ചികിത്സാസഹായനിധി കമ്മിറ്റി മുഖ്യരക്ഷാധികാരിയുമായ പി പി മുഹമ്മദ് റാഫി , വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ദാക്ഷായണി കുഞ്ഞിക്കണ്ണന്‍, കൗണ്‍സിലര്‍ മാരായ പി കുഞ്ഞിരാമന്‍, പി ശ്രീജ, കെ പ്രീത, കെ ജയശ്രീ , സിഡിഎസ് വൈസ് ചെയര്‍പേഴ്‌സണ്‍ എം ശാന്ത, മെംബര്‍ സെക്രട്ടറി സി. പ്രകാശ് എന്നിവര്‍ സംസാരിച്ചു. സി.സി. എസ് അംഗങ്ങളും സംബന്ധിച്ചു.

കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളില്‍ നിന്നാണ് ചികിത്സാസഹായ നിധിയിലേക്കുള്ള തുക പിരിച്ചെടുത്തത്.
പുറത്തേകൈയിലെ ഓട്ടോ ഡ്രൈവറായ മിഥുന്‍ – രൂപീക ദമ്പതികളുടെ മകനാണ് എട്ടുമാസം പ്രായമുള്ള ആഗ്‌നേയ് മിഥുന്‍ .

Leave a Reply

Your email address will not be published. Required fields are marked *