കേരള ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ നിയമസഹായം ജനങ്ങളുടെ വീട്ടുമുറ്റത്ത് എത്തിക്കുക എന്ന ലക്ഷ്യത്തോടെ കാസര്‍കോട് ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും നടക്കുന്ന മൊബൈല്‍ ലോക് അദാലത്ത് തുടങ്ങി. മൊബൈല്‍ ലോക് അദാലത്തിന്റെ ഫ്‌ളാഗ് ഓഫ് ജില്ലാ ജഡ്ജും ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി ചെയര്‍മനുമായ സി.കൃഷ്ണകുമാര്‍ നിര്‍വഹിച്ചു. ജനുവരി 27 ന് ആരംഭിച്ച അദാലത്ത് ഫെബ്രുവരി 19 ന് അവസാനിക്കും. 27 ന് രാവിലെ 10ന് മഞ്ചേശ്വരം ഗ്രാമപഞ്ചായത്തിലും ഉച്ചയ്ക്ക് രണ്ടിനു മംഗല്‍പാടി ഗ്രാമപഞ്ചായത്തിലും അദാലത്ത് നടന്നു. 28 ന് രാവിലെ 10ന് മീഞ്ച ഗ്രാമപഞ്ചായത്തിലും ഉച്ചയ്ക്ക് രണ്ടിനു വൊര്‍ക്കാടി ഗ്രാപഞ്ചായത്തിലുമാണ് അദാലത്ത്. 30 ന് രാവിലെ 10ന് പൈവളിഗെ ഗ്രാമപഞ്ചായത്ത്, ഉച്ചയ്ക്ക്് രണ്ടിനു പുത്തിഗെ ഗ്രാമപഞ്ചായത്ത്, 31 ന് രാവിലെ 10ന് കുമ്പള ഗ്രാമപഞ്ചായത്ത്, രണ്ടിനു മൊഗ്രാല്‍പുത്തൂര്‍ ഗ്രാമപഞ്ചായത്ത്, വൈകുന്നേരം നാലിന് മധൂര്‍ ഗ്രാമപഞ്ചായത്ത്, ഫെബ്രുവരി ഒന്നിനു രാവിലെ 10 ന് എന്‍മകജെ ഗ്രാമപഞ്ചായത്ത്, ഉച്ചയ്ക്ക് രണ്ടിനു ബദിയടുക്ക ഗ്രാമപഞ്ചായത്ത്, രണ്ടിനു രാവിലെ 10ന് കാറഡുക്ക ഗ്രാമപഞ്ചായത്ത,് ഉച്ചയ്ക്ക് രണ്ടിനു മൂളിയാര്‍ ഗ്രാമപഞ്ചായത്ത്്, മൂന്നിന് രാവിലെ 10ന് കുംബഡാജെ ഗ്രാമപഞ്ചായത്ത്, ഉച്ചയ്ക്ക് രണ്ടിനു ബെള്ളൂര്‍ ഗ്രാമപഞ്ചായത്ത്, നാലിനു രാവിലെ 10ന് കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത്, ഉച്ചയ്ക്ക് രണ്ടിനു ബേഡകം ഗ്രാമപഞ്ചായത്ത്്, ആറിനു രാവിലെ 10 ന് ചെങ്കള ഗ്രാമപഞ്ചായത്ത്, ഉച്ചയ്ക്ക് രണ്ടിനു ചെമ്മനാട് ഗ്രാമപഞ്ചായത്ത്, ഏഴിനു രാവിലെ 10നു ഉദുമ ഗ്രാമപഞ്ചായത്ത്, ഉച്ചയ്ക്ക് 12ന് പള്ളിക്കര ഗ്രാമപഞ്ചായത്ത്. എട്ടിനു രാവിലെ 10ന് പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത്, ഉച്ചയ്ക്ക് രണ്ടിനു അജാനൂര്‍ ഗ്രാമപഞ്ചായത്ത്, ഒമ്പതിനു രാവിലെ 10ന് കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത്, ഉച്ചയ്ക്ക് രണ്ടിനു മടിക്കൈ ഗ്രാമപഞ്ചായത്ത്, പത്തിനു രാവിലെ 10ന് ഈസ്റ്റ്് എളേരി ഗ്രാമപഞ്ചായത്ത്, 13 നു രാവിലെ 10ന് പിലിക്കോട് ഗ്രാമപഞ്ചായത്ത്, ഉച്ചയ്ക്ക് രണ്ടിനു കൈയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്ത്, 14 ന് രാവിലെ പത്തിനു ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത്, ഉച്ചയ്ക്ക് രണ്ടിനു പടന്ന ഗ്രാമപഞ്ചായത്ത്്, 15നു രാവിലെ 10ന് തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത്, ഉച്ചയ്ക്ക് രണ്ടിനു വലിയപറമ്പ ഗ്രാമപഞ്ചായത്ത്, 16നു രാവിലെ 10ന് പനത്തടി ഗ്രാമപഞ്ചായത്ത്, ഉച്ചയ്ക്ക് രണ്ടിനു കള്ളാര്‍ ഗ്രാമപഞ്ചായത്ത്, 17ന് രാവിലെ 10ന് വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത്, ഉച്ചയ്ക്ക് രണ്ടിനു ബളാല്‍ ഗ്രാമപഞ്ചായത്ത്, 18 ന് രാവിലെ 10ന് കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളില്‍ അദാലത്ത് നടക്കും. ഫ്ളാഗ് ഓഫ് ചടങ്ങില്‍ ഡി.എല്‍.സി.എ സെക്രട്ടറി ബി.കരുണാകരന്‍, റിട്ടയേര്‍ഡ് ജില്ലാ ജഡ്ജ് ശങ്കരന്‍നായര്‍, ലീഗല്‍ എയ്ഡ് ഡിഫന്‍സ് കൗണ്‍സില്‍ മെമ്പേഴ്‌സ്, പി.എല്‍.വി.മാര്‍ എന്നിവര്‍ പങ്കെടുത്തു.