ജില്ലയിലെ പട്ടികജാതി വിഭാഗത്തിലെ ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്ക് ‘ മാര്‍ഗദീപം ‘ കരിയര്‍ ഗൈഡന്‍സ് ശില്പശാല ഇന്ന് (ജനുവരി 28) നടക്കും. രാവിലെ 10ന് കാസര്‍കോട് സര്‍വ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷന്‍ ഷിനോജ് ചാക്കോ അദ്ധ്യക്ഷത വഹിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് നല്ലൊരു നാളേയ്ക്കായി മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുന്നതിനായി ‘ ഓപ്പണ്‍ യുവര്‍ മൈന്‍ഡ് ആന്റ് ഫേസ് ദി എക്സാം വിത്ത് എ സ്മൈല്‍ ‘ എന്ന വിഷയത്തിലാണ് ശില്പശാല നടത്തുന്നത്. പ്രശസ്ത കരിയര്‍ ഗൈഡന്‍സ് വിദഗ്ധന്‍ ശ്രീകുമാര്‍ പള്ളിയത്ത് ക്ലാസ്സെടുക്കും.