CLOSE

വലിച്ചെറിയല്‍ മുക്ത കേരളം പ്രചരണ പരിപാടിക്ക് കാഞ്ഞങ്ങാട് നഗരസഭയില്‍ തുടക്കമായി

Share

നവകേരളം കര്‍മ്മ പദ്ധതി – രണ്ടിന്റെ ഭാഗമായി ജില്ലാ ശുചിത്വമിഷനും നവകേരള മിഷനും കാഞ്ഞങ്ങാട് നഗരസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന വലിച്ചെറിയല്‍ മുക്ത കേരളം പ്രചരണ പരിപാടിക്ക് റിപ്പബ്ലിക് ദിനത്തില്‍ നഗരസഭയില്‍ തുടക്കമായി. പൊതുയിട ശുചീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം കോട്ടച്ചേരി റെയില്‍വേ മേല്‍പ്പാല പരിസരത്ത് നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.വി.സുജാത നിര്‍വ്വഹിച്ചു. വരും ദിവസങ്ങളില്‍ നഗരസഭയിലെ മുഴുവന്‍ വാര്‍ഡുകളിലും ശുചീകരണപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുമെന്ന് ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. നഗരസഭാ വൈസ് ചെയര്‍മാന്‍ ബില്‍ടെക്ക് അബ്ദുള്ള അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.വി.സരസ്വതി, വികസന കാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ കെ.ലത, പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ കെ.അനീശന്‍, കൗണ്‍സിലര്‍മാരായ ടി.വി.സുജിത്ത് കുമാര്‍, പി.വി.മോഹനന്‍, നഗരസഭാ സെക്രട്ടറി പി.ശ്രീജിത്ത്, ജെ.എച്ച്.ഐമാരായ വി.വി.ബീന, ബിജു അന്നൂര്‍, ഷിജു എന്നിവര്‍ സംസാരിച്ചു. ഹരിത കര്‍മ സേന അംഗങ്ങള്‍, ശുചീകരണ തൊഴിലാളികള്‍ സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ ശുചീകരണത്തില്‍ പങ്കാളികളായി.

Leave a Reply

Your email address will not be published. Required fields are marked *