റിപ്പബ്ലിക് ദിനാചരണത്തിന്റെ ഭാഗമായി നീലേശ്വരം നഗരസഭയില്‍ ചെയര്‍പേഴ്സണ്‍ ടി.വി.ശാന്ത ദേശീയ പതാക ഉയര്‍ത്തി. വൈസ് ചെയര്‍മാന്‍ പി.പി.മുഹമ്മദ് റാഫി, സ്റ്റാന്റിംഗ് കമ്മിറ്റി അീഗങ്ങള്‍, കൗണ്‍സിലര്‍മാര്‍, ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു. നവകേരളം കര്‍മ്മ പദ്ധതി രണ്ടിന്റെ ഭാഗമായി ജില്ലാ ശുചിത്വമിഷനും നവകേരള മിഷനും നീലേശ്വരം നഗരസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന വലിച്ചെറിയല്‍ മുക്ത കേരളം പ്രചരണ പരിപാടിക്ക് റിപ്പബ്ലിക് ദിനത്തില്‍ നഗരസഭയില്‍ തുടക്കമായി. പൊതുയിട ശുചീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം ബസ്റ്റാന്‍ഡ് പരിസരത്ത് നഗരസഭാ ചെയര്‍പേഴ്സണ്‍ ടി.വി.ശാന്ത നിര്‍വഹിച്ചു. വരും ദിവസങ്ങളില്‍ നഗരസഭയിലെ മുഴുവന്‍ വാര്‍ഡുകളിലും ശുചീകരണപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുമെന്ന് ചെയര്‍പേഴ്സണ്‍ പറഞ്ഞു. നഗരസഭാ വൈസ് ചെയര്‍മാന്‍ പി.പി.മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ടി.പി.ലത, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വി.ഗൗരി, കൗണ്‍സിലര്‍മാരായ കെ.വി.കുഞ്ഞിരാമന്‍, കെ.മോഹനന്‍, എം.കെ.വിനയരാജ്, ഷംസുദ്ദീന്‍ അറിഞ്ചിറ, വിനു നിലാവ്, പി.വത്സല, കെ.ജയശ്രീ, പി.കെ.ലത, നഗരസഭാ സെക്രട്ടറി കെ.മനോജ് കുമാര്‍, ജെ.എച്ച്.ഐമാരായ പി.പി.സ്മിത, കെ.പി.രചന, ശുചിത്വമിഷന്‍ റിസോഴ്സ് പേഴ്സണ്‍ ഭാഗീരഥി എന്നിവര്‍ സംസാരിച്ചു. ഹരിത കര്‍മ സേന അംഗങ്ങള്‍, ശുചീകരണ തൊഴിലാളികള്‍ സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ ശുചീകരണത്തില്‍ പങ്കാളികളായി.