കലാശാഭിഷേകംകാണാന്‍ ആയിരങ്ങളെത്തി
പാലക്കുന്ന് : പനയാല്‍ മഹാലിംഗേശ്വര ക്ഷേത്രത്തില്‍ ഒരാഴ്ചയായി നടന്നു വരുന്ന കര്‍പൂരാദി ബ്രഹ്‌മകലശോത്സവം രാത്രി തിടമ്പ് നൃത്തത്തോടെ സമാപിച്ചു. രാവിലെ വലിയ ബലിക്കല്‍ പ്രതിഷ്ഠയെ തുടര്‍ന്ന് പരികലശാഭിഷേകം നടന്നു. തുടര്‍ന്ന് നടന്ന ബ്രഹ്‌മകലശാഭിഷേകവും മഹാപൂജയും
കാണാന്‍ ആയിരങ്ങളാണ് ക്ഷേത്രത്തിലെത്തിയത്. വൈകിട്ട് അത്താഴപൂജയും ശ്രീഭൂതബലിയും തുടര്‍ന്ന് തിടമ്പ് നൃത്തത്തോടെ ഉത്സവം സമാപിച്ചു . വ്യാഴാഴ്ച ഗണപതി പുനഃപ്രതിഷ്ഠയും ശാസ്താവിന്റെ തത്വ കലശ പൂജയും നടന്നു.