നീലേശ്വരം: എം.എല്‍.എ. ഫണ്ട് ഉപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തീകരിച്ച നീലേശ്വരം നഗരസഭയിലെ രാംഗണ്ടം- ഏച്ചിക്കുണ്ട് – പഴനെല്ലി റോഡിന്റെ ഉദ്ഘാടനം തൃക്കരിപ്പൂര്‍ എം.എല്‍.എ. എം രാജഗോപാലന്‍ നിര്‍വ്വഹിച്ചു. നീലേശ്വരം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി.വി ശാന്ത അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയര്‍മാന്‍ പി.പി മുഹമ്മദ് റാഫി സ്വാഗതം ആശംസിച്ചു.
നഗരസഭാ അസ്സി. എഞ്ചിനീയര്‍ ഉപേന്ദ്രന്‍ വി.വി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ദാക്ഷായണി കുഞ്ഞിക്കണ്ണന്‍, നഗരസഭാ സെക്രട്ടറി മനോജ് കുമാര്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ദാമോദരന്‍, ഏ.വി സുരേന്ദ്രന്‍, പി.വി സതീശന്‍, പി.എം സന്ധ്യ, ഒ.വി. രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. പി.വി. രാധാകൃഷ്ണന്‍ നന്ദി രേഖപ്പെടുത്തി.