പാലക്കുന്ന് : വര്‍ഷങ്ങളായിട്ടും പ്രവര്‍ത്തനക്ഷമമല്ലാതെ തുരുമ്പെടുത്ത് വീഴാന്‍ സാധ്യതയുണ്ടെന്ന പത്ര വാര്‍ത്തയെ തുടര്‍ന്ന് ട്രാഫിക് സിഗ്‌നല്‍ സംവിധാനമടക്കമുള്ള തൂണുകള്‍ മുറിച്ചു മാറ്റാന്‍ തുടങ്ങി. പൊതുമരാമത്ത് വകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ക്രൈന്‍ അടക്കമുള്ള വാഹനം ഇന്നുച്ചയ്ക്ക് മുന്‍പേ കവലയിലെത്തി ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് ഇവ മുറിക്കുന്നത്. വടക്ക് ഭാഗത്തെ തൂണ്‍ മുറിച്ചു. മറ്റുള്ളവയും വൈകാതെ മുറിച്ചുമാറ്റുമെന്നാണ് കിട്ടിയ വിവരം.
പാലക്കുന്നില്‍ ഭരണി ഉത്സവം വരാനിരിക്കെ ക്ഷേത്രത്തിന് തൊട്ടുമുന്നില്‍ അപകടാവസ്ഥയിലുള്ള ഈ അനാവശ്യ തൂണുകള്‍ എടുത്ത് മാറ്റണമെന്ന് നാട്ടുകാരും പ്രാദേശിക ജനപ്രതിനിധികളും ക്ഷേത്ര ഭാരവാഹികളും ആവശ്യപ്പെട്ടിരുന്നു. ശേഷിക്കുന്നവയും ഉടനെ മാറ്റണമെന്നാണ് ആവശ്യം.