കാഞ്ഞങ്ങാട്; മാര്‍ച്ച് മാസത്തില്‍ നടക്കുന്ന സൗത്ത് ചിത്താരി ഗവ.എല്‍ പി സ്‌കൂള്‍ തൊണ്ണൂറ്റി മൂന്നാം വാര്‍ഷികാഘോഷത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. സ്‌കൂളില്‍ നടന്ന പരിപാടിയില്‍ ജീവകാരുണ്യ പ്രവര്‍ത്തകനും വ്യവസായ പ്രമുഖനുമായ മുഹമ്മദ്കുഞ്ഞി കുളത്തിങ്കാല്‍ ലോഗോ പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. വികസന സമിതി ചെയര്‍മാന്‍ അന്‍വര്‍ ഹസ്സന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ സികെ ഇര്‍ഷാദ്, പി ടി എ പ്രസിഡന്റ് സുബൈര്‍ എം കെ, വികസന സമിതി കണ്‍വീനര്‍ വിനോദ് ടി കെ, ട്രഷറര്‍ ബഷീര്‍ ചിത്താരി, മുഹമ്മദ്കുഞ്ഞി കെ സി, ശരീഫ് മിന്ന, പി കെ അബ്ദുല്ല ജിദ്ദ, ശറഫുദ്ധീന്‍ സി.എം, സി പി സുബൈര്‍, അസീസ് പി.കെ , ഹാറൂണ്‍ ചിത്താരി, ഹനീഫ ബി കെ, ഷാനിദ് സി എം, ജംഷീദ് കുന്നുമ്മല്‍, മുഹമ്മദ് ഷാഫി, കരീം സി കെ, ഷഫീഖ് തിഡില്‍, ശറഫുദ്ധീന്‍ സി.എച്ച്, ഖാലിദ് കുന്നുമ്മല്‍, സ്‌കൂള്‍ അധ്യാപകര്‍ എന്നിവര്‍ സംബന്ധിച്ചു.