എറണാകുളം : ലൂര്‍ദ് കോളേജ് ഓഫ് പാരാമെഡിക്കല്‍ സയന്‍സ് പുതിയ അധ്യയന വര്‍ഷം ആരംഭിച്ചു. കെആര്‍എല്‍സിബിസി ഹെല്‍ത്ത് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ഡോ. സെബാസ്റ്റ്യന്‍ തെക്കേത്തെച്ചേരില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ലൂര്‍ദ് ഇന്‍സ്റ്റിട്യൂഷന്‍സ് ഡയറക്ടര്‍ ഫാ. ഷൈജു അഗസ്റ്റിന്‍ തോപ്പില്‍ അധ്യക്ഷത വഹിച്ചു.
കണ്‍സല്‍ട്ടന്റ് ഫിസിഷ്യന്‍ ഡോ. സിസ്റ്റര്‍ റോമിയ റോഡ്രിഗസ്, ന്യൂറോളജി കണ്‍സല്‍ട്ടന്റ് ഡോ. സൗമ്യ വി .സി ., പാരാമെഡിക്കല്‍ അദ്ധ്യാപിക റോസിന്‍ പീറ്റര്‍ എന്നിവര്‍ സംസാരിച്ചു.
ഡിപ്ലോമ ഇന്‍ ഡയാലിസിസ് ടെക്നോളജി, ഡിപ്ലോമ ഇന്‍ ന്യൂറോ ടെക്‌നോളജി, ഡിപ്ലോമ ഇന്‍ ഓപ്പറേഷന്‍ തിയേറ്റര്‍ ആന്‍ഡ് അനസ്തേഷ്യ (ഡി എം ഇ), ഡിപ്ലോമ ഇന്‍ മെഡിക്കല്‍ ലബോറട്ടറി ടെക്നോളജി(സി എം എ ജെ ), ജിറിയാട്രിക് കെയര്‍ അസിസ്റ്റന്റ്, ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ്, സി എസ് എസ് ഡി അസിസ്റ്റന്റ് , ഡ്യൂട്ടി മാനേജര്‍ പേഷ്യന്റ് റിലേഷന്‍ (എന്‍ എസ് ഡി സി) എന്നീ കോഴ്‌സുകള്‍ ആണ് ഈ അധ്യനവര്ഷത്തില് ആരംഭിച്ചത്.