പെരിയ: കേരള കേന്ദ്ര സര്‍വ്വകലാശാലയിലെ ബയോകെമിസ്ട്രി ആന്റ് മോളിക്യുലാര്‍ ബയോളജി വിഭാഗം ഗവേഷക വിദ്യാര്‍ത്ഥിനി കെ.എസ്. അശ്വതിക്ക് അന്താരാഷ്ട്ര ഗവേഷണ ഫെല്ലോഷിപ്പ്. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിലുള്ള സയന്‍സ് ആന്റ് എഞ്ചിനീയറിംഗ് റിസര്‍ച്ച് ബോര്‍ (സെര്‍ബ്)ഡും അമേരിക്കയിലെ പര്‍ഡ്യൂ യൂണിവേഴ്സിറ്റിയും സംയുക്തമായി നല്‍കുന്ന ഓവര്‍സീസ് വിസിറ്റിംഗ് ഡോക്ടറല്‍ ഫെല്ലോഷിപ്പിനാണ് അശ്വതി അര്‍ഹയായത്. സര്‍വ്വകലാശാലയില്‍ കോവിഡ് പരിശോധന നടത്തുന്ന മോളിക്യുലാര്‍ ബയോളജി ലാബില്‍ പ്രൊഫ. രാജേന്ദ്ര പിലാങ്കട്ടയുടെ കീഴിലാണ് അശ്വതിയുടെ ഗവേഷണം. ഒരു വര്‍ഷത്തേക്കാണ് ഫെല്ലോഷിപ്പ്. ഡങ്കി വൈറസിനെതിരായ പ്രതിരോധ മരുന്നുമായി ബന്ധപ്പെട്ട് പര്‍ഡ്യൂ യൂണിവേഴ്സിറ്റിയിലെ പ്രൊഫ. ഡഗ്ലസ് ലകോണ്‍ട്സിന്റെ കീഴില്‍ ഈ കാലയളവില്‍ ഗവേഷണം തുടരും. പ്രൊഫ.ഡഗ്ലസ് ഉള്‍പ്പെടെയുള്ള ശാസ്ത്രജ്ഞര്‍ സര്‍വ്വകലാശാല സന്ദര്‍ശിക്കും. വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശിനിയാണ് അശ്വതി