CLOSE

ടി കെ കെ പുരസ്‌കാര സമര്‍പ്പണം ഇന്ന്

Share

കാഞ്ഞങ്ങാട്: മാധ്യമ പ്രവര്‍ത്തകനും രാഷ്ട്രീയ സാമൂഹിക മേഖകളില്‍ നിറ സാന്നിധ്യവുമായിരുന്ന ടികെകെ നായരുടെ സ്മരണയ്ക്കായി ടികെകെ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ 16-ാമത് പുരസ്‌കാരം കമ്മ്യൂണിസ്റ്റ് നേതാവും ട്രേഡ് യൂണിയന്‍ രംഗത്തെ അതികായകനുമായ എ.കെ.നാരായണന് ഇന്ന് വൈകിട്ട് നാലിന് വ്യാപാരഭവനില്‍ കേരള നിയമസഭ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ സമര്‍പ്പിക്കും.

ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അഡ്വ.സി.കെ.ശ്രീധരന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി.സുജാത എ.കെ.നാരായണനെ പൊന്നാട അണിയിക്കും. അഡ്വ.പി.അപ്പുക്കുട്ടന്‍ അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തും. അഡ്വ.എം.സി.ജോസ്, ടികെകെ സ്മാരക പ്രഭാഷണം നടത്തും. വിവിധ ട്രേഡ് യൂണിയന്‍ നേതാക്കള്‍ പ്രസംഗിക്കും. ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി ടി.മുഹമ്മദ് അസ്ലം സ്വാഗതം ടി.കെ.നാരായണന്‍ നന്ദിയും പറയും

Leave a Reply

Your email address will not be published. Required fields are marked *