നായന്മാര്‍മൂല: പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിലുള്ള അറബി അധ്യാപക സംഗമവും അധ്യാപക സാഹിത്യ മത്സരവും നാളെ നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ ആതിഥേയത്വത്തില്‍ വനിതാ കോളേജില്‍ നടക്കും. രാവിലെ 10 മണിക്ക് എന്‍.എ.നെല്ലിക്കുന്ന് എം.എല്‍ എ ഉല്‍ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സി.കെ.വാസു സ്വാഗതം പറയും. അറബിക് സ്‌പെഷല്‍ ഓഫീസര്‍ ടി.പി. ഹാരിസ് അറബി യൂണിറ്റിനെ പരിചയപ്പെടുത്തും. ബദര്‍ ജമാഅത്ത് പ്രസിഡണ്ട് എന്‍ എ . അബൂബക്കര്‍ മുഖ്യാതിഥിയായിരിക്കും.ജില്ലാ പഞ്ചായത്ത് അംഗം ജാസ്മിന്‍ കബീര്‍ ചെര്‍ക്കളം, റൈഹാന താഹിര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ. നന്ദികേശന്‍, എ. ഇ ഒ അഗസ്റ്റിന്‍ ബര്‍ണാഡ്, ടി.പി. മുഹമ്മദലി, പി.നാരായണന്‍, എം.എ ലത്തീഫ്, തമീമുദ്ധീന്‍, ഷറഫുദ്ധീന്‍ പ്രസംഗിക്കും.
4 മണിക്ക് സമാപന സംഗമം ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഖാദര്‍ ബദ്രിയ്യ ഉല്‍ഘാടനം ചെയ്യും. ടി.പി. ഹാരിസ് അധ്യക്ഷനാവും. സ്‌കൂള്‍ മാനേജര്‍ എം. അബ്ദുല്ല ഹാജി സമ്മാനദാനം നിര്‍വ്വഹിക്കും. എ മുഹമ്മദ് ബഷീര്‍, എ.എല്‍ മുഹമ്മദ് അസ്ലം, ടി.പി. അബ്ദുല്‍ ഹഖ്, എം.എ. ജാഫര്‍, എന്‍.എം. ശിഹാബലി, അഡ്വ: അബ്ദുല്‍ ജലീല്‍, ഷൗക്കത്തലി, ഫൈസല്‍, അബൂബക്കര്‍, അശ്‌റഫ്, ആമിന, മിന്നത്ത്, സുലൈഖ, യൂസഫ് ആമത്തല പ്രസംഗിക്കും.
സബ് ജില്ലാ, ജില്ലാ മത്സരങ്ങളില്‍ വിജയികളായ 14 ജില്ലകളില്‍ നിന്നുള്ള ഇരുന്നുറോളം അധ്യാപകര്‍ പതിനാറ് ഇനങ്ങളിലായി നടക്കുന്ന മത്സരങ്ങളില്‍ മാറ്റുരക്കും. പങ്കെടുക്കുന്ന മുഴുവന്‍ മത്സരാര്‍ത്ഥികള്‍ക്കും ട്രോഫിയും സര്‍ട്ടിഫിക്കറ്റുകളും സംഘാടക സമിതി നല്‍കും.