CLOSE

വന്യജീവി ആക്രമം നേരിടുന്നതിന് സോളാര്‍ വേലി നിര്‍മ്മിക്കാന്‍ മൂന്ന് കോടി രൂപവകയിരുത്തി : വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍

Share

തലപ്പാടി ഇന്റര്‍ഗ്രേറ്റഡ് ചെക്ക്പോസ്റ്റ് കെട്ടിടോദ്ഘാടനം മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വഹിച്ചു.

                    വന്യജീവി അക്രമവുമായി ബന്ധപ്പെട്ട് ഈവര്‍ഷം  മൂന്ന് കോടിയോളം രൂപ ചെലവഴിച്ച് സോളാര്‍ തൂക്കിവേലി സ്ഥാപിക്കുന്നതിന് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചതായി വനം,. വന്യജീവി വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു. വനം വകുപ്പിന്റെ കര്‍ണാടക അതിര്‍ത്തിയിലുള്ള തലപ്പാടി സംയോജിത ചെക്ക്‌പോസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി കാഞ്ഞങ്ങാടും 31.25 കിലോമീറ്റര്‍ തൂക്കുവേലി സ്ഥാപിക്കുന്നതിനുള്ള പദ്ധതിക്കും അനുവാദം നല്‍കി   .ജനങ്ങളെ വന്യജീവി ആക്രമത്തില്‍ നിന്നും സംരക്ഷിക്കാനുള്ള നടപടികളാണ് തീരുമാനിച്ചത്.  ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത്, കര്‍ഷക സമൂഹം എല്ലാവരും ചേര്‍ന്ന്  പ്രതിരോധം തീര്‍ക്കാനുള്ള പണം കണ്ടെത്തുന്നതിനുള്ള മാതൃക കാണിച്ച കേരളത്തിലെ ആദ്യജില്ലയാണ് കാസര്‍കോട് ജില്ല. കാറഡുക്ക ബ്ലോക്ക് പഞ്ചായത്താണ് മാതൃക കാട്ടിയത്. ഇതേ മാതൃകയില്‍ വയനാട് ജില്ലയിലെ വൈത്തിരി പഞ്ചായത്തും  ഇതുപോലുള്ള ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.  സര്‍ക്കാറിന്റെ മാത്രം ഇടപ്പെടലിന് കാത്തുനില്‍ക്കാതെ   എം.എല്‍.എമാര്‍ മുന്‍കൈ എടുത്ത് വനാതിര്‍ത്തിയില്‍ പ്രശ്നങ്ങള്‍ ഉള്ള ഗ്രാമപഞ്ചായത്തുമായി സംസാരിച്ച് എം.എല്‍.എ. ഫണ്ടില്‍ നിന്നും വകയിരുത്താന്‍ സാധിക്കുമെങ്കില്‍ വേലി സ്ഥാപിക്കുന്നതിന് ശ്രമിക്കണമെന്നും അങ്ങനെ ഒരു മാതൃക മഞ്ചേശ്വരം മണ്ഡലം കേരളത്തിന് കാണിച്ചുകൊടുക്കണം എന്നും മന്ത്രി പറഞ്ഞു. കാസര്‍കോട് ജില്ലയിലെ മലയോരമേഖലയില്‍ വന്യജീവിശല്യം വളരെ കൂടുന്നുണ്ട്

. വെല്ലുവിളി ഏറ്റെടുത്തുകൊണ്ടാണ് വനം വകുപ്പ് ജീവനക്കാര്‍ വനമേഖലകളില്‍ പ്രവര്‍ത്തിച്ചു വരുന്നത്. വന്യമൃഗങ്ങളോട് ഏറ്റുമുട്ടിയാണ് അവര്‍ ജീവിക്കുന്നത്. ജീവനക്കാര്‍ക്ക് ആത്മവിശ്വാസം പകരാന്‍ പറ്റിയ വിധത്തിലുള്ള സമീപനം സര്‍ക്കാറില്‍ നിന്നും ഉണ്ടായി. ഇതിനകം ഇതു പോലുള്ള ഒരു ഡസനിലധികം കെട്ടിടങ്ങള്‍ ഓഫീസ് ആവശ്യത്തിനു മാത്രമല്ല വിശ്രമിക്കാന്‍, പ്രാഥമികാവശ്യങ്ങള്‍ നടത്താന്‍, കോണ്‍ഫറന്‍സ് പോലുള്ള ആവശ്യങ്ങള്‍ക്ക് അതിമനോഹരമായ കെട്ടിടങ്ങള്‍ ഉണ്ടാക്കിയതായി മന്ത്രി പറഞ്ഞു.
കേരള വനം, വന്യജീവി വകുപ്പിന്റെ കാസര്‍കോട് ഡിവിഷന്‍ ജില്ലാ അതിര്‍ത്തിയില്‍ സ്ഥാപിച്ച സംയോജിത ചെക്ക്‌പോസ്റ്റ് ഉദ്ഘാടന ചടങ്ങില്‍
എ കെ എം അഷറഫ് എം എല്‍ എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ.കമലാക്ഷി,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഷഫ ഫാറൂഖ്, മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഗീന്‍ ലെവേനോ മൊണ്ടേരിയോ സാമൂഹ്യ വനവല്‍ക്കരണം ഡി സി എഫ് പി ധനേഷ് കുമാര്‍ , ഡി എഫ് ഒ ഫ്‌ലയിങ് സ്‌ക്വാഡ് അജിത് കെ രാമന്‍ സംസാരിച്ചു കണ്ണൂര്‍ഉത്തര മേഖല മുഖ്യവനപാലക സ്രിസി എഫ്) കെ.എസ്. ദീപ സ്വാഗതവും ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ പി.ബിജു നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *