കാസര്‍കോട്: എല്‍പി, യുപി അധ്യാപക നിയമനത്തിന് മലയാള ഭാഷ പത്താം ക്ലാസ് വരെയെങ്കിലും പഠിച്ചിരിക്കണമെന്ന വ്യവസ്ഥയില്‍ നിന്നും ഭാഷാ ന്യൂനപക്ഷങ്ങളെ ഒഴിവാക്കണമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത് ആവശ്യപ്പെട്ടു. ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടന നല്‍കുന്ന ഉറപ്പ് ലംഘിക്കപ്പെടുന്നതാണ് ഈ തീരുമാനം. കാസര്‍കോട് ജില്ലയിലെ കന്നട മേഖലയിലും കേരളത്തിലെ മറ്റു ചില ജില്ലകളിലെ തമിഴ് മാധ്യമങ്ങളില്‍ പഠിച്ചവര്‍ക്കും ഇനി അധ്യാപകരായി ജോലി ലഭിക്കാത്ത സ്ഥിതിയുണ്ടാകും.ഇത് സംബന്ധിച്ച് ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി നേതൃത്വവും നിലപാട് വ്യക്തമാക്കണം. സംസ്ഥാനത്തെ ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശം കവര്‍ന്നെടുക്കാനുള്ള ഈ നീക്കത്തില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ പിന്മാറണമെന്ന് ശ്രീകാന്ത് ആവശ്യപ്പെട്ടു.