പാലക്കുന്ന് : കേരളാ സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് റോവര്‍ റേഞ്ചര്‍ ലീഡര്‍മാര്‍ക്ക് വേണ്ടി സംസ്ഥാന പരിശീലന കേന്ദ്രമായ തിരുവനന്തപുരം പാലോട് വച്ച് നടത്തിയ അഡ്വാന്‍സ്ഡ് കോഴ്‌സില്‍ ജില്ലയില്‍ നിന്ന് മൂന്ന് പേര്‍. കോഴ്‌സ് പൂര്‍ത്തിയാക്കിയ റോവര്‍ ലീഡര്‍ അരുണ്‍ ദാസ് വിദ്യാനഗര്‍, റേഞ്ചര്‍ ലീഡര്‍മാരായ മിനി ഭാസ്‌കരന്‍, തങ്കമണി രാമകൃഷ്ണന്‍ എന്നിവര്‍ ജില്ലാ അസോസിയേഷനില്‍ ഉള്‍പെട്ട ചന്ദ്രഗിരി റോവര്‍ റേഞ്ചര്‍ യൂണിറ്റ് ലീഡര്‍മാരാണ്.