പ്രഗല്‍ഭ സംസ്‌കൃത ആയു.വിദഗ്ദ്ധനും, ഗുരുകുല സമ്പ്രദായ പാഠശാല വഴി ശിഷ്യരെ സംസ്‌കൃതവും വൈദ്യവും പഠിപ്പിച്ച് പ്രശസ്തി നേടിയ ഗുരുനാഥന്‍ ശ്രീ വടക്കേക്കര കുഞ്ഞിരാമന്‍ വൈദ്യരുടെ 36-ാമത് അനുസ്മരണ ദിനാചരണ പരിപാടി മാര്‍ച്ച് അഞ്ചിനു വിവിധ പരിപാടികളോടെ നടക്കും. തച്ചങ്ങാട് സാംസ്‌കാരിക നിയലത്തിനു സമീപത്തുള്ള ഗുരുവിന്റെ വസതിയായ വടക്കേക്കര വീട് ‘സാരംഗി’യിലെ വേദിയില്‍ വെച്ചാണ് പരിപാടി ആസുത്രണം ചെയ്തിരിക്കുന്നതെന്ന് സംഘാടക സമിതി അറിയിച്ചു.
സംസ്‌കൃത വ്യാകരണ പണ്ഡിതനും, സംസ്‌കൃതാദ്ധ്യാപകനും, കുഞ്ഞിരാമന്‍ വൈദ്യരുടെ ശിഷ്യനുമായ പണ്ഡിറ്റ് നന്ദകുമാര്‍ അരവത്തിന്റെ അദ്ധ്യക്ഷതിയില്‍ ചേരുന്ന യോഗം കാഞ്ഞങ്ങാട് മുന്‍ ഡി.വൈ.എസ്.പി കെ. ദാമോദരന്‍ ഉല്‍ഘാടനം ചെയ്യും. മൂന്നു മണിക്കു ചേരുന്ന അനുസ്മരണ യോഗത്തിലെ മുഖ്യ പ്രഭാഷണം പണ്ഡിറ്റ് കെ. നന്ദകുമാര്‍ നിര്‍വ്വഹിക്കും. ജി.എച്ച്.എസ്. തച്ചങ്ങാട് യു.പി. വിഭാഗം സംസ്‌കൃത വിദ്യാര്‍ത്ഥിനി വൈഷ്ണവി ഏരവിലിനു ക്യാഷ് അവാര്‍ഡു നല്‍കിയും, ‘ന്നാ താന്‍ കേസ് കൊട്: എന്ന സിനിമയിലൂടെ പ്രശസ്തനായ ശ്രീകാന്ത് അരവത്തിനെയും യോഗം അനുമോദിക്കും.
തുടര്‍ന്ന് ചേരുന്ന സംവാദ സമ്മേളനത്തില്‍ ‘പുനര്‍ജന്മം യാഥാര്‍ത്ഥ്യമോ’ എന്ന വിഷയത്തെ അധികരിച്ചു കൊണ്ടുള്ള സിമ്പോസിയം നടക്കും. പടന്നക്കാട് ഗവ. ആയു. ആശുപത്രിയിലെ ഡോ. വിശ്വനാഥ്, കാസര്‍ഗോട് ഗവ. ആയു. ആശുപത്രിയിലെ ഡോ. മഹേഷ് പി.എസ്, കര്‍ണാടക കുംടയിലെ ഗമ്യ ആയു. ഹോസ്പിറ്റല്‍ കം റിസോര്‍ട്ടിലെ ഡോ. ബി.എല്‍ ബാലദേവാനന്ദസാഗര്‍, സംസ്‌കൃത വേദാന്ത പഠന വിദ്യാര്‍ത്ഥി രാജേഷ് കുമാര്‍ തച്ചങ്ങാട്, ഉണ്ണികൃഷ്ണന്‍ കൊളത്തൂര്‍ തുടങ്ങിയവര്‍ സംവാദത്തില്‍ പങ്കെടുത്ത് വിഷയങ്ങള്‍ അവതരിപ്പിക്കും. പണ്ഡിറ്റ് നന്ദകുമാര്‍ അരവത്ത് മോഡറേറ്ററാകും. ക്വിസ് മല്‍സര വിജയികള്‍ക്കുള്ള അവാര്‍ഡ് ദാനം ഡോ. മഹേഷ് പി.സ് നിര്‍വ്വഹിക്കും. ദാമോദരന്‍ ആലക്കോടിന്റെ വേണുഗാനാലാപനത്തോടെയായിരിക്കും പരിപാടി സമാപിക്കുക. ഡോ. കെ. വിശ്വാനാഥ് സ്വാഗതവും, എം. ബാലകൃഷ്ണന്‍ നന്ദി പറയും.