രാജപുരം: ഓള്‍ കേരള ഫോട്ടോഗ്രാഫേര്‍സ് അസോസിയേഷന്‍ ലോക വനിതാ ദിനത്തോടനുബന്ധിച്ച് വനിതകള്‍ക്കായി നടത്തിയ സംസ്ഥാന തല ഫോട്ടോഗ്രാഫി മത്സരത്തില്‍ കാസര്‍ഗോഡ് ജില്ലയ്ക്ക് അഭിമാനകരമായ നേട്ടം. രാജപുരം സ്‌നേഹ സ്റ്റുഡിയോയിലെ രമ്യ രാജീവന്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി. പെരിയ കൈലാസ് സ്റ്റുഡിയോയിലെ പ്രജിതാ കലാധരന് പ്രോത്സാഹന സമ്മാനവും ലഭിച്ചു. പ്രജിതാ കലാധരന്‍ എ.കെ.പി.എ. വനിതാ വിംഗ് ജില്ലാ കോര്‍ഡിനേറ്ററും, രമ്യ രാജീവന്‍സബ്‌കോര്‍ഡിനേറ്ററുമാണ്.