ബോവിക്കാനം: സീ കേരളം ഡ്രാമ ജൂനിയേഴ്‌സ് റിയാലിറ്റി ഷോയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന നാടിന്റെ അഭിമാനമായ അനാമിക കെ. എമ്മിനെ മുളിയാര്‍ ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ അനുമോദിച്ചു. പ്രസ്തുത അനുമോദന പരിപാടി മുളിയാര്‍ ബാലഗോകുലം അധ്യക്ഷന്‍ കൃഷ്ണപ്രസാദ് വി.എം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി രഞ്ജിത്ത് അമ്മംഗോഡ് സമിതി അംഗങ്ങളായ വേണുഗോപാലന്‍ മണികണ്ഠന്‍, രജനി കെ.ടി, രാജന്‍ ചിപ്ലികയാ, സതീഷ് എന്നിവര്‍ നേതൃത്വം നല്‍കി. അനാമിക ബാവിക്കരയിലെ പ്രമോദിന്റെയും അമ്പിളിയുടെയും മകളാണ്.