പേരൂര്‍: സദ്ഗുരു പബ്ലിക് സ്‌കൂള്‍ എന്‍ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഏച്ചിക്കാനം സേവഭാരതി ബാലമന്ദിരത്തിലേക്കും അമ്പലത്തറ സ്‌നേഹവീട്ടിലേക്കും 40 ഓളം കുട്ടികള്‍ സ്‌നേഹയാത്ര സംഘടിപ്പിച്ചു. സ്‌കൂളില്‍ നിന്ന് ഈ വര്‍ഷം കുട്ടികള്‍ ശേഖരിച്ച ചാരിറ്റിഫണ്ടില്‍ നിന്ന് 40,000 രൂപ ഇരുസ്ഥാപനങ്ങളിലേക്കുമായി നല്‍കി. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അമൃത സന്തോഷിന്റെ സാന്നിദ്ധ്യത്തില്‍ സ്‌കൂള്‍ അസിസ്റ്റന്റ് ലീഡര്‍ ജാനവി.എം, അഭിമന്യു എ.ജെ എന്നിവര്‍ ചേര്‍ന്ന് ബാലമന്ദിരം സെക്രട്ടറി ബാലകൃഷ്ണനും, സ്‌നേഹവീട് നിര്‍മ്മാണകമ്മിറ്റി കണ്‍വീനര്‍ കെ.വി നാരായണനും കൈമാറി. സേവാഭാരതി ബാലമന്ദിരത്തിന്റെ പ്രവര്‍ത്തങ്ങളെക്കുറിച്ച് ബാലകൃഷ്ണന്‍ സംസാരിച്ചു.

സ്‌നേഹവീടിന്റെ പ്രവര്‍ത്തങ്ങളെക്കുറിച്ച് ഭരണസമ്മിതി അംഗം അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, മുനീസ അമ്പലത്തറ എന്നിവര്‍ വിശദീകരിച്ചു. ക്ഷേമാന്വേഷണങ്ങളും ആശംസവചനങ്ങളുമായി ഇരുസ്ഥാപനങ്ങളിലും ഏറേനേരം ചെലവിട്ടാണ് കുട്ടികള്‍ സ്‌കൂളിലേക്ക് മടങ്ങിയത്. സ്‌നേഹയാത്രയ്ക്ക് അധ്യാപകരായ രജനി എം.പി, ശില്പ ബി.കെ, പി ആര്‍ ഒ രാജന്‍ വി എന്നിവര്‍ നേതൃത്വം നല്‍കി.