വേലാശ്വരം : അജാനൂര്‍ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ചുവട് 20023 പരിപാടിയുടെ ഭാഗമായി കോലു മുട്ടായി എന്ന പേരില്‍ ബാലസഭ സംഗമം സംഘടിപ്പിച്ചു. കുട്ടികളില്‍ ഒളിഞ്ഞുകിടക്കുന്ന കലാവാസനകളെ പുറത്തെടുക്കുന്നതിനും അവരുടെ സര്‍ഗ്ഗ ശേഷി വികസിപ്പിക്കുന്നതിനും വേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചത്. അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ കോലുമിട്ടായി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. കൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷനായി. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.മീന, പതിമൂന്നാം വാര്‍ഡ് മെമ്പര്‍ കെ. വി. ലക്ഷ്മി, സി.ഡി.എസ് സബ് കമ്മിറ്റി കണ്‍വീനര്‍ ടി.വി. ജയശ്രീ, കണ്‍വീനര്‍ വസന്ത എന്നിവര്‍ സംസാരിച്ചു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ രത്‌നകുമാരി സ്വാഗതവും മൂന്നാം വാര്‍ഡ് എ.ഡി.എസ് മെമ്പര്‍ ബിന്ദു നന്ദിയും പറഞ്ഞു.തുടര്‍ന്ന് ബാലസഭ അംഗങ്ങളുടെ വിവിധ കലാപരിപാടികളും മാജിക് ഷോയും അരങ്ങേറി.