CLOSE

കള്ളാര്‍ പഞ്ചായത്ത് എസ്.എം.എഫ്. പയ്യന്നൂര്‍ ഐ ഫൗണ്ടേഷന്‍ & റിസര്‍ച്ച് സെന്റര്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി കണ്ണാശുപത്രിയുടെ നേതൃത്വത്തില്‍ സൗജന്യ നേത്ര പരിശോധന തിമിര നിര്‍ണ്ണയ ക്യാമ്പ് നടത്തി

Share

കള്ളാര്‍ പഞ്ചായത്ത് എസ്.എം.എഫ്. പയ്യന്നൂര്‍ ഐ ഫൗണ്ടേഷന്‍ & റിസര്‍ച്ച് സെന്റര്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി കണ്ണാശുപത്രിയുടെ നേതൃത്വത്തില്‍ സൗജന്യ നേത്ര പരിശോധന തിമിര നിര്‍ണ്ണയ ക്യാമ്പ് നടത്തി. പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രേഖാ. സി ഉദ്ഘാടനം ചെയ്തു. എസ്.എം.എഫ് പ്രസിഡണ്ട് സി.കെ ഉമ്മര്‍ അധ്യക്ഷത വഹിച്ചു. കെ ഗോപി (സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കള്ളാര്‍ ഗ്രാമപഞ്ചായത്ത്), കോടോം ബേളൂര്‍ പഞ്ചായത്ത് മെമ്പര്‍ ആന്‍സി ജോസഫ്, മൊയ്തു പള്ളിക്കാടത്ത് (പ്രസിഡന്റ് ചുള്ളിക്കര ജമാഅത്ത്), പി.എ ആലി (ചുള്ളിക്കര ജമാഅത്ത് മുന്‍ പ്രസിഡണ്ട്), ബി .അബ്ദുള്ള (എസ് എം എഫ് കോഡിനേഷന്‍ കണ്‍വീനര്‍ കള്ളാര്‍ പഞ്ചായത്ത്), ഹമീദ് ബാവ (സെക്രട്ടറി ചുള്ളിക്കര ജമാ അത്ത്), മൊയ്തീന്‍ കുഞ്ഞി കോളിച്ചാല്‍ (എസ്എം എഫ് കള്ളാര്‍ പഞ്ചായത്ത് സെക്രട്ടറി) അബ്ദുറഹ്മാന്‍ പി.എച്ച് (ജോയിന്‍ സെക്രട്ടറി ചുള്ളിക്കര ജമാഅത്ത്), സി.കെ നൗഷാദ് (എസ് എം എഫ് വൈസ് പ്രസിഡണ്ട് കള്ളാര്‍ പഞ്ചായത്ത്) എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *