ഓസ്ട്രേലിയക്കെതിരായ അവസാന ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ 571 റണ്‍സിന് പുറത്ത്. ഇന്ത്യ 91 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടി. മുന്‍ ക്യാപ്റ്റന്‍ കോലിയുടെ മികവാണ് ഇന്ത്യക്ക് കരുത്തായത്. ഇരട്ട സെഞ്ച്വറിക്ക് അരികെയെത്തിയാണ് കോലി പുറത്തായത്. താരം 364 പന്തില്‍ നിന്നും 186 റണ്‍സ് നേടി. നാലാം ദിനം കളി അവസാനിക്കുമ്പോള്‍ ഓസ്‌ട്രേലിയ വിക്കറ്റ് നഷ്ട്ടമില്ലാതെ മൂന്ന് റണ്‍സ് നേടിയിട്ടുണ്ട്. നേരത്തെ ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്‌സ് 480 റണ്‍സില്‍ അവസാനിച്ചിരുന്നു.