രാജപുരം: മാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റി എംഎസ്‌സി മെഡിക്കല്‍ ഫിസിക്‌സ് പരീക്ഷയില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാം റാങ്ക് കരസ്ഥമാക്കിയ അനു റോയ് കര്‍ണ്ണാടക ഗവര്‍ണ്ണര്‍ തവാര്‍ ചന്ദ് ഗെലോട്ടില്‍ നിന്നും സര്‍ട്ടിഫിക്കറ്റും സ്വര്‍ണ്ണമെഡലും ഏറ്റുവാങ്ങി. എകെസിസി തലശേരി അതിരൂപത എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗവും സാമൂഹ്യ പ്രവര്‍ത്തകനുമായ രാജപുരം ആശാരിക്കുന്നേല്‍ റോയിയുടെയും അല്‍ഫോന്‍സയുടെയും മകളാണ് അനു റോയ്.