കോടോം ബെളൂര്‍ ഗ്രാമപഞ്ചായത്തിലെ ഹരിതകര്‍മ്മ സേന അംഗങ്ങള്‍ക്ക് 2 ജോഡി യൂണിഫോം, കോട്ട്, ഷൂ, കൈയുറ, ബാഗ്, ഫസ്റ്റ് ഐയ്ഡ് ബോക്‌സ് എന്നിവ പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജ കൈമാറി. 2022-23 സമ്പത്തിക വര്‍ഷം സി എഫ് സി ഫണ്ട് ഉപയോഗിച്ചാണ് പ്രസ്തുത സാധനങ്ങള്‍ വാങ്ങി നല്‍കിയത്. നമ്മുടെ സമൂഹത്തിന്റെ ഏറ്റവും വലിയ കര്‍ത്തവ്യം ജോലി ആയി ചെയ്യുന്നവരാണ് ഹരിത കര്‍മ്മ സേന അംഗങ്ങള്‍ അവരെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യണം എന്നും പ്രസിഡന്റ് പ്രസ്തുത ചടങ്ങില്‍ പരാമര്‍ശിച്ചു. വൈസ് പ്രസിഡന്റ് ദാമോദരന്‍ പി, ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജയശ്രീ, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഗോപാലകൃഷ്ണന്‍, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷൈലജ, പഞ്ചായത്ത് മെമ്പര്‍മാരായ രാജീവന്‍, ബിന്ദു കൃഷ്ണന്‍, ജഗന്നാഥ് എം.വി, ഗോപി, കുഞ്ഞികൃഷ്ണന്‍, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരായ സജിന്‍ ടി, ആര്യ കൃഷ്ണന്‍ അസിസ്റ്റന്റ് സെക്രട്ടറി ഷൈജു എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.