കാഞ്ഞങ്ങാട്: ബ്ലോക്ക് പഞ്ചായത്ത് 2022- 23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന വനിതകള്‍ക്കായുള്ള തൊഴില്‍മേള ‘ഷീ ടേണ്‍’ മേലാങ്കോട്ട് ഗവണ്‍മെന്റ് യു.പി സ്‌കൂളില്‍ വച്ച് നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു. പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം. കുമാരന്‍, മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എസ്. പ്രീത, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. സീത, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ലക്ഷ്മി തമ്പാന്‍, കുടുംബശ്രീ ജില്ലാ കോഡിനേറ്റര്‍ ഇന്‍ ചാര്‍ജ് ഇക്ബാല്‍ സി. എച്ച്, മേലാങ്കോട്ട് ഗവണ്‍മെന്റ് യു.പി സ്‌കൂള്‍ പ്രധാന അധ്യാപകന്‍ വി.ഗോപി എന്നിവര്‍ സംസാരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.വി ശ്രീലത സ്വാഗതവും അഡീഷണല്‍ സി.ഡി.പി.ഒ കെ. ജയശ്രീ നന്ദിയും പറഞ്ഞു. തൊഴില്‍ മേളയില്‍ 28 ഓളം കമ്പനികള്‍ പങ്കെടുത്തു. 600 ഓളം ഉദ്യോഗാര്‍ത്ഥികള്‍ ഓണ്‍ലൈനായി തൊഴില്‍ മേളയില്‍ നേരത്തെ രജിസ്റ്റര്‍ ചെയ്തിരുന്നു. കൂടാതെ സ്‌പോട്ട് അഡ്മിഷനായി 300 ലധികം പേരും എത്തിച്ചേര്‍ന്നു. തൊഴില്‍മേള വൈകുന്നേരം 5 മണി വരെ നീണ്ടുനിന്നു.