പാക്കം : പാക്കം – പള്ളിപ്പുഴ പുലിക്കോടന്‍ വലിയവീട് തറവാട് താനത്തിങ്കാല്‍ വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് ഏപ്രില്‍ 9 മുതല്‍ 11 വരെ നടക്കുന്ന വയനാട്ടുകുലവന്‍ തെയ്യംകെട്ടിന് മുന്നോടിയായി കൂവം അളക്കല്‍ ചടങ്ങ് 23 ന് രാത്രി നടക്കും. അതിനോടനുബന്ധിച്ച് അന്നേദിവസം
രാത്രി നടക്കുന്ന മറൂട്ടിന് കുലകൊത്തി.
ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ അരവത്ത് ശിവരാമന്‍ മേസ്ത്രി , കണ്‍വീനര്‍ പ്രഭാകരന്‍ പള്ളിപ്പുഴ, തറവാട് സെക്രട്ടറി പി. അനിരുദ്ധന്‍, പ്രാദേശിക സമിതി പ്രസിഡന്റ് കൃഷ്ണന്‍ അമ്പലത്തിങ്കല്‍, തറവാട്ടംഗങ്ങള്‍, ആഘോഷ കമ്മിറ്റി അംഗങ്ങള്‍,നാട്ടുക്കാര്‍ തുടങ്ങിയവര്‍
ചടങ്ങില്‍ സംബന്ധിച്ചു.