അടച്ചിട്ട റാണിപുരം ഇക്കോ ടൂറിസം സെന്റര്‍ മാര്‍ച്ച് 19-ന് തുറക്കും. ജലദൗര്‍ലഭ്യം പരിഹരിച്ച് കേന്ദ്രം തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിനും ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് റാണിപുരം ടൂറിസം കേന്ദ്രം ഞായറാഴ്ച്ച മുതല്‍ വിനോദ സഞ്ചാരികള്‍ക്ക് തുറന്നു കൊടുക്കുന്നത്.