CLOSE

‘കരിയര്‍ എക്‌സ്‌പോ 2023’ സംസ്ഥാന യുവജന കമ്മീഷന്റെ നേതൃത്വത്തില്‍ തൊഴില്‍മേള സംഘടിപ്പിച്ചു

Share

എം രാജഗോപാലന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു

കേരളത്തിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകര്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന യുവജന കമ്മീഷന്‍ തൃക്കരിപ്പൂര്‍ ഇ.കെ നായനാര്‍ ഗവ:പോളിടെക്‌നിക് കോളേജില്‍ സംഘടിപ്പിച്ച ‘കരിയര്‍ എക്സ്പോ 2023’ തൊഴില്‍മേള എം.രാജഗോപാലന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന യുവജന കമ്മീഷന്‍ അംഗം റെനീഷ് മാത്യു അധ്യക്ഷനായി. തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.ബാവ, കാസര്‍കോട് ജില്ലാ പഞ്ചായത്ത് അംഗം എം.മനു, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗം സി.ചന്ദ്രമതി, തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.വി.രാധ, കെ.വി കാര്‍ത്യായനി, കേരള സംസ്ഥാന യുവജന കമ്മീഷന്‍ അംഗം കെ.പി.ഷജീറ, പോളി യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ എം.ശൈത്യ, യു.രാജേഷ്, പി.സനല്‍ എന്നിവര്‍ സംസാരിച്ചു. പോളിടെക്‌നിക് പ്രിന്‍സിപ്പാള്‍ ഭാഗ്യശ്രീ ദേവി സ്വാഗതവും കേരള സംസ്ഥാന യുവജന കമ്മീഷന്‍ അംഗം പ്രകാശ് വി ജോസഫ് നന്ദിയും പറഞ്ഞു. മുപ്പതിലധികം സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത മഹാമേളയില്‍ രണ്ടായിരത്തിലധികം തൊഴിലവസരങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *